in

‘ധൂമം’ പ്രഖ്യാപിച്ച് കെജിഎഫ് നിർമ്മാതാക്കള്‍; നായകൻ ഫഹദ് ഫാസിൽ…

‘ധൂമം’ പ്രഖ്യാപിച്ച് കെജിഎഫ് നിർമ്മാതാക്കള്‍; നായകൻ ഫഹദ് ഫാസിൽ…

ഇന്ത്യൻ സിനിമയുടെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കെജിഎഫ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായക വേഷത്തിൽ എത്തുക. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. അപർണ്ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. പവൻ കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക്, വിജയ് സുബ്രഹ്മണ്യം എന്നിവര്‍ ക്രിയേറ്റീവ് പ്രൊഡ്യൂസേഴ്സ്. പ്രീത ജയരാമൻ ആണ് ഡിഒപി. സംഗീതം പൂർണ്ണചന്ദ്ര തേജസ്വി ഒരുക്കുന്നു. ഒക്ടോബര്‍ 9ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2023 സമ്മര്‍ റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

79 ദിവസം കൊണ്ട് ‘ക്രിസ്റ്റഫർ’ തീർത്ത് ബി ഉണ്ണികൃഷ്ണൻ; മമ്മൂട്ടി ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലേക്ക്…

രണ്ടര മണിക്കൂർ ത്രില്ലടിപ്പിക്കാൻ ‘റോഷാക്ക്’; റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി…