പ്രണവ് മോഹൻലാൽ ചിത്രം ഹൃദയത്തിന്‍റെ ടീസർ എത്തി; തീയേറ്റർ റീലീസ് ജനുവരിയിൽ…
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
വിനീത് തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമ ആണ്. ടീസർ കാണാം.
കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രണവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്നു. അരുൺ കുര്യൻ വിജയ രാഘവൻ, അജു വർഗീസ് മീനാക്ഷി രവീന്ദ്രൻ, പ്രശാന്ത് നായർ, ജോജോ ജോസ് തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ.
മ്യൂസിക്കിന് വളരെ പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ഹിഷാം അബ്‌ദുൽ വഹാബ് ആണ്. ചിത്രത്തിനായി ഒരു ഗാനം നടൻ പൃഥ്വിരാജ് ആലപിച്ചിട്ടുണ്ട്. ചിത്രത്തിലെ ദർശന എന്ന ഗാനം ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ഇത് വലിയ രീതിയിൽ തരംഗം ആവുകയും ചെയ്തു.
മേരിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബാങ് എന്റർടൈന്മെന്റ്സിന്‍റെ ബാനറിൽ നോബിൾ ബാബു തോമസ് ഈ ചിത്രത്തിന്‍റെ നിർമ്മാണത്തിന്‍റെ പങ്കാളി ആകുന്നു.
വിനീത് പഠിച്ച ചെന്നൈയിലെ കെ സി ജി കോളേജ് ഓഫ് ടെക്നോളജിയിൽ ആണ് ഹൃദ്യത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രം ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.