in

വിനായകൻ ഇനി ‘കരിന്തണ്ടൻ’; ഗംഭീരം ഫസ്റ്റ് ലുക്ക് പോസ്റ്റർ!

വിനായകൻ ഇനി ‘കരിന്തണ്ടൻ’; ഗംഭീരം ഫസ്റ്റ് ലുക്ക് പോസ്റ്റർ!

മറ്റൊരു മികച്ച വേഷവുമായി മലയാളത്തിന്‍റെ പ്രിയ നടൻ വിനായകൻ എത്തുക ആണ്. കരിന്തണ്ടൻ എന്ന ചിത്രം ആണ് വിനായകന്‍റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.

ലീല ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വയനാടൻ ചുരം കണ്ടെത്തിയ വ്യക്തിയാണ് കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പൻ. പണിയയെന്ന ആദിവാസി സമൂഹത്തിന്റെ തലവനായ ഇദ്ദേഹത്തിന്‍റെ കഥ ആണ് ചിത്രം പറയുക. പതിനെട്ടാം നൂറ്റാണ്ടിൽ ആണ് കരിന്തണ്ടൻ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്.

കരിന്തണ്ടന്‍റെ സഹായത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള എഞ്ചിനീയരുടെ നേതൃത്വത്തിൽ ആണ് ചുരം യാഥാർഥ്യമാക്കി. എന്നാൽ അതിനുശേഷം ചതിയിലൂടെ കരിന്തണ്ടനെ ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നു. കരിന്തണ്ടനെ കുറിച്ചു ആധികാരികമായി പറയാൻ എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല. വായ്മൊഴികഥകൾ ആണ് കൂടുതൽ വിവരങ്ങൾ നൽകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ആകും ചിത്രം ഒരുങ്ങുക.

ഈ ചിത്രം ഒരുക്കുന്നതിലൂടെ ആദ്യത്തെ ട്രൈബൽ സംവിധായിക എന്ന ടൈറ്റിൽ ലീല സ്വന്തമാക്കും. മുൻപ് ‘തണലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി’ എന്നൊരു ഡോക്യുമെന്ററി ലീല ചെയ്തിട്ടുണ്ട്. കളക്റ്റീവ് ഫേസ് വൺ ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാൽ – സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം; താര നിരയിലേക്ക് വീണ്ടും പ്രശസ്ത താരങ്ങള്‍!

മൈ സ്റ്റോറി

വൈകാരികതയിലൂന്നി നിന്നൊരു പ്രണയ കഥ; ‘മൈ സ്റ്റോറി’ റിവ്യൂ വായിക്കാം