“ജോർജ് മാർട്ടിന്റെ വരവിന് ഇനി ആറ് ദിവസം”, ‘കണ്ണൂർ സ്ക്വാഡ്’ 28ന് റിലീസ്…

0

“ജോർജ് മാർട്ടിന്റെ വരവിന് ഇനി ആറ് ദിവസം”, ‘കണ്ണൂർ സ്ക്വാഡ്’ 27ന് റിലീസ്…

റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് ആണ് അടുത്തതായി തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം. സെപ്റ്റംബർ 28ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എഎസഐ ജോർജ് മാർട്ടിൻ എന്ന നായക കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രത്തിൻ്റെ തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് ഒരുക്കിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്.

രണ്ട് ആഴ്ചകൾക്ക് മുൻപ് അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്. 23 ലക്ഷം പ്രേക്ഷകർ ആണ് ഇതിനോടകം ചിത്രത്തിൻ്റെ ട്രെയിലർ കണ്ടത്. ഒരു ക്രിമിനൽ സംഘത്തെ പിടികൂടാനായി ഇറങ്ങി തിരിക്കുന്ന ഒരു പോലീസ് സംഘത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ:

കിഷോർ, വിജയരാഘവൻ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, ശരത്ത്സഭ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രാഹിൽ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് പ്രവീൺ പ്രഭാകർ ആണ്. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.