“കലിപ്പിൽ ചാക്കോച്ചൻ”; ടിനു പാപ്പച്ചൻ്റെ ‘ചാവേർ’ ട്രെയിലർ പുറത്ത്…
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമായ ചാവേറിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാൽ ആണ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. അർജുൻ അശോകൻ, ആൻ്റണി വർഗീസ്, മനോജ് കെ യു, സജിൻ ഗോപു, അനുരൂപ് തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.
ജോയ് മാത്യൂ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അടിമുടി പുതിയ മേക്കോവറിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നിഷാദ് യൂസഫ് എഡിറ്റിംങും ജിൻ്റോ ഗോർജ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ട്രെയിലർ: