ആക്ഷൻ വീഡിയോയുമായി മണിരത്നം – കമൽ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു…
36 വർഷങ്ങൾക്ക് ശേഷം മാസ്റ്റർ സംവിധായകൻ മണിരത്നവും ഉലഗനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. തഗ് ലൈഫ് എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു ആക്ഷൻ വീഡിയോയിലൂടെ ആണ് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. രംഗരായ സത്യവേൽ നായ്ക്കൻ എന്നാണ് പേര് എന്നും ജനിക്കുമ്പോൾ തന്നെ ഒരു ഗുണ്ട/റൗഡി ആകും തലയിലെഴുതി വെച്ചിരുന്നു എന്നും ഒക്കെയാണ് വീഡിയോയിലെ കമലിൻ്റെ സംഭാഷണം.
കമൽ ഹാസൻ നായകൻ ആകുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ട്. തമിഴിൽ നിന്ന് ജയം രവിയും തൃഷയും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. എആർ റഹ്മാൻ ആണ് സംഗീത സംവിധാനം. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കുന്നത് അൻമ്പറിവ് ടീം ആണ്. വീഡിയോ: