“ചരിത്രമെഴുതാൻ അവൻ അവതരിക്കുന്നു”; ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..

0

“ചരിത്രമെഴുതാൻ അവൻ അവതരിക്കുന്നു”; ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..

2019-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തുടർച്ചയായി എത്തുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഈ പോസ്റ്റർ ചിത്രത്തിന്റെ ആക്ഷൻ ബിഗ് ക്യാൻവാസിലിൽ ആകും ഒരുക്കുക എന്ന ശക്തമായ സൂചന ആണ് നല്കുന്നത്. തീജ്വാലകളുടെ പശ്ചാത്തലത്തിൽ ഒരു ഹെലികോപ്റ്ററിന് എതിരായി മുഖം തിരിഞ്ഞു കയ്യിൽ റൈഫിളുമായി നിലക്കുന്ന മോഹൻലാലിനെ ആണ് കാണാൻ കഴിയുന്നത്.

വമ്പൻ സ്കെയിലിലും സിനിമാറ്റിക് ബ്രില്ല്യൻസിലും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രം എന്ന് തന്നെ കരുതാം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഒന്നിലധികം ഭാഷകളിൽ ഒരുക്കുന്ന ചിത്രം മലയാളത്തിന്റെ പാൻ ഇന്ത്യൻ പ്രതീക്ഷ ആണ്. 2024 രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്.