റിലീസ് പ്രഖ്യാപിച്ച് ‘ബറോസി’ൻ്റെ ത്രിഡി പോസ്റ്റർ പുറത്ത്…

0

റിലീസ് പ്രഖ്യാപിച്ച് ‘ബറോസി’ൻ്റെ ത്രിഡി പോസ്റ്റർ പുറത്ത്…

വർഷങ്ങളായി ആരാധകരും സിനിമാലോകവും ഒരേ പോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹനലാലിന്റെ അരങ്ങേറ്റ സംവിധാന സംരംഭം കൂടിയായ ഈ 3D ഫാന്റസി ഡ്രാമ 2024 മാർച്ച് 28 ന് തീയറ്ററുകളിൽ എത്തും. മനോഹരമായ 3D പോസ്റ്ററിന് ഒപ്പം ആണ് ചിത്രത്തിന്റെ റിലീസ് തീയതി മോഹൻലാൽ പ്രഖ്യാപിച്ചത്.

മോഹൻലാൽ തന്നെ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രം 2019-ൽ ആയിരുന്നു ആദ്യമായി പ്രഖ്യാപിച്ചത്. ശേഷം 2021ൽ ചിത്രീകരണം ആരംഭിച്ചു പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം എടുത്താണ് പൂർത്തിയായത്. 400 വർഷമായി ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥ പറയുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. പോസ്റ്റർ:

സന്തോഷ് ശിവൻ ഛായാഗ്രഹണവും ലിഡിയൻ നാദസ്വരവും മാർക്ക് കിലിയനും സംഗീത സംവിധാനം നിർവ്വഹിക്കുന്ന “ബറോസ്” ഒരു ദൃശ്യ-ശ്രാവ്യ വിരുന്ന് തന്നെ ഒരുക്കും എന്ന് പ്രതീക്ഷിക്കാം. അതേസമയം, “ബറോസ്” റിലീസിന് മുമ്പ് തന്നെ രണ്ട് മോഹൻലാൽ ചിത്രങ്ങൾ തിയേറ്റർ റിലീസിന് തയ്യാറെടുക്കുക ആണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലീഗൽ ഡ്രാമ “നേര്” ഡിസംബറിലും മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരിയിലുമായി തീയറ്ററുകളിൽ എത്തും. ഇതിന് ശേഷം ആണ് മാർച്ചിൽ ബറോസ് എത്തുക.