in , ,

എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവുമായി അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്‌’ ടീസര്‍…

എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവുമായി അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്‌’ ടീസര്‍…

നടൻ അരവിന്ദ് സ്വാമി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കള്ളപാർട്ട്‌‘ ജൂൺ 24 ന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുക ആണ്. രാജപാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക ആയി എത്തുന്നത് റെജീന കസാന്ദ്രയാണ്. ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ ഇന്ന് (ജൂൺ 5 ന്) പുറത്തിറക്കി.

പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കാൻ ടീസറിന് ആകും എന്നത് തീർച്ചയാണ്. എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവം ആണ് ടീസർ സമ്മാനിക്കുന്നത്. ചിത്രത്തിന്റെ എല്ലാ സസ്പെൻസും നിലനിർത്തി കൊണ്ട് ആണ് ടീസർ എത്തിയിരിക്കുന്നത്. ടീസർ കാണാം:

വീൽ ചെയറിൽ കഴിയുന്ന ഒരാളായി ആണ് അരവിന്ദ് സ്വാമിയെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയുടെ വീട്ടിലേക്ക് ഒരു മഴയുള്ള രാത്രിയിൽ റെജീനയും ഒരു കുട്ടിയും എത്തുന്നതിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ഒരു വീടിന് ഉള്ളിൽ നടക്കുന്ന അതിജീവനം ആകാം ചിത്രത്തിന്റെ വിഷയം എന്ന പ്രതീതി ആണ് ആദ്യ കാഴ്ചയിൽ ടീസറിൽ നിന്ന് വെളിപ്പെടുന്നത്. ഒരു തുരങ്കത്തിലുള്ള കാഴ്ചകളും ടീസറിൽ കാണാൻ കഴിയുന്നുണ്ട്. എന്നിരുന്നാലും കഥ ഊഹിക്കാൻ ആവാത്ത തരത്തിൽ സസ്പെൻസുകൾ നിലനിർത്തുണ്ട് ടീസർ.

മിസ്റ്ററി ത്രില്ലർ എന്ന ജോണറിൽ ആണ് ‘കള്ളപാർട്ട്‌’ ഒരുന്നുന്നത്. നിവാസ് കെ പ്രസന്നയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം അരവിന്ദ് കൃഷ്ണയും ഇളയരാജയും നിർവ്വഹിക്കുന്നു. അരവിന്ദ് സ്വാമി, റെജീന കസാന്ദ്ര എന്നിവരെ കൂടാതെ പാർത്ഥി, ഹരീഷ് പേരടി, ബേബി മോണിക്ക എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം ജൂൺ 24 ന് തീയേറ്ററുകളിൽ എത്തും.

“പേര് ദുൽഖർ സൽമാൻ”; ഷെയിൻ നിഗം ചിത്രം ‘ഉല്ലാസം’ ട്രെയിലർ…

താരനിര മുഴുവൻ അണിനിരന്ന ‘ഗോൾഡ്‌’ പോസ്റ്റർ സൂപ്പർ ഹിറ്റ്..!