in

താരനിര മുഴുവൻ അണിനിരന്ന ‘ഗോൾഡ്‌’ പോസ്റ്റർ സൂപ്പർ ഹിറ്റ്..!

പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്‌’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ എത്തി…

മലയാള സിനിമ ചരിത്രത്തിലെ തന്നെ വമ്പൻ ഹിറ്റുകളിൽ ഒന്നായ ‘പ്രേമ’ത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്‌’. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് അൽഫോൺസ് വീണ്ടും സംവിധായകൻ ആകുന്നത്. താരനിരയിൽ ആദ്യമായി പൃഥ്വിരാജും നയൻതാരയും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഗോൾഡിന് ഉണ്ട്. മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ടീസർ റിലീസ് ആയപ്പോൾ വലിയ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചിത്രത്തിന്റെ ഒട്ടുമിക്ക താരങ്ങളെയും ഉൾപ്പെടുത്തിയ പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജ് നയൻതാര എന്നിവരെ കൂടാതെ അജ്മൽ അമീർ, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ലാലു അലക്സ്, ജഗദീഷ്, ദീപ്തി സതി, സുധീഷ്, അൽത്താഫ് സലിം, സാബുമോൻ, ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, എസ് വി കൃഷ്ണ ശങ്കർ, റോഷൻ മാത്യു എന്നിവരടങ്ങുന്ന പ്രതിഭാധനരായ താരങ്ങൾ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പോസ്റ്റർ കാണാം:

#GOLD An #AlphonsPuthran Film! 😊❤️ @puthrenalphonse @PrithvirajProd @magicframes2011 pic.twitter.com/6fROJlPkQD
— Prithviraj Sukumaran (@PrithviOfficial) June 6, 2022

സംവിധാനത്തിന് ഒപ്പം ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ്, ആനിമേഷൻ, കളർ ഗ്രേഡിങ്ങ് ഒക്കെയും ചെയ്തത് അൽഫോൺസ് പുത്രൻ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ യഥാക്രമം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹാനിർമ്മാതാവ് ആണ്. രാജേഷ് മുരുഗേസൻ സംഗീതം ഒരുക്കുന്നു. ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവുമായി അരവിന്ദ് സ്വാമിയുടെ ‘കള്ളപാർട്ട്‌’ ടീസര്‍…

കലിപ്പ് നോട്ടവുമായി സുരേഷ് ഗോപി; ‘പാപ്പൻ’ ഉടനെ തീയേറ്ററുകളിൽ എത്തും…