വിസ്മയ കാഴ്ചകളുമായി ചരിത്രം രചിക്കാൻ പ്രഭാസിന്റെ ‘കൽക്കി 2898AD’; ട്രെയിലർ ജൂൺ 10ന്…

പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസ് നായകനാകുന്ന ‘കൽക്കി 2898 AD’യുടെ ഒരു ബിഗ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജൂൺ 10ന് ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ റിലീസ് ചെയ്യും എന്നത് ആണ് അപ്ഡേറ്റ്. ജൂൺ 27ന് തിയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുൻപേ തന്നെ മറ്റൊരു പുതു ചരിത്രവും സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് യാഥാർത്ഥ്യമാക്കിയത് ടീം കൽക്കി 2898 AD ആണ്. പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഈ ആനിമേഷൻ സീരീസിന്റെ ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ മെയ് 30 ന് പ്രദർശനങ്ങളും നടന്നിരുന്നു.
വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ്. ബോളിവുഡ് സൂപ്പർ നായിക ദീപിക പദുകോൺ ആണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പി ആർ ഒ – ശബരി.