‘കലിയുഗം’: സന്തോഷ് ശിവൻ – മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കാൻ എ ആർ റഹ്മാൻ?
മോഹൻലാൽ – സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നു എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. കലിയുഗം എന്നാണ് ചിത്രത്തിന്‍റെ പേര് എന്ന് മുൻപ് സൂചനകളും പുറത്തു വന്നിരുന്നു. ഇപ്പോൾ ഇതാ പുതിയ വിവരങ്ങളും ഈ ചിത്രത്തിന്‍റേതായി പുറത്തുവന്നിരിക്കുക ആണ്.
ഈ ചിത്രത്തിന്‍റെ പ്രാരംഭഘട്ട ജോലിയിൽ ആണ് സന്തോഷ് ശിവൻ എന്നാണ് വിവരം. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം ഒരുക്കുന്നത് എന്നാണ് പുതിയ വിവരം.
ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചനകൾ. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിനെ കുറിച്ചു സ്ഥിരീകരണം ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
7 വർഷങ്ങൾക്ക് ശേഷം ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളത്തിൽ സംവിധായകനായി തിരിച്ചുവരിക ആണ് സന്തോഷ് ശിവൻ. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷഹീർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും. രജനികാന്ത് ചിത്രം ‘ദർബാർ’ ആണ് ഒടുവിൽ റിലീസ് ആയ സന്തോഷ് ശിവൻ ഭാഗമായ ചിത്രം. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവൻ കൈകാരം ചെയ്തത്.
അതേസമയം മോഹൻലാലിന്‍റെ അടുത്ത റിലീസ് മലയാളത്തിന്റെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ ആണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണം ആണ് ടീസറിന് ലഭിച്ചത്. ആശിർവാദ് സിനിമാസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.