വന്നു… വന്നു… വന്നു! മോഹൻലാൽ ചിത്രം മരക്കാറിന്റെ ആദ്യ ടീസർ റിലീസ് ആയി!
മരക്കാർ – അറബികടലിന്‍റെ സിംഹം മലയാള സിനിമാ ലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ ചിത്രം. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി പ്രിയദർഷൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷ ആണ് മലയാള സിനിമയ്ക്ക്. ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.
ആശിർവാദ് സിനിമാസിന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ ആണ് മരക്കാർ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ടീസർ കാണാം:
മോഹൻലാലിനൊപ്പം വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, മധു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, നെടുമുടി വേണു, അശോക് സെൽവൻ, സുഹാസിനി, മുകേഷ് തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ.
സാബു സിറിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിനായി സാബു രമോജി ഫിലിം സിറ്റിയിൽ നാല് വമ്പൻ യുദ്ധ കപ്പലുകളും നാൽപ്പതിനായിരം ചതുരശ്ര മീറ്റർ വ്യാപിച്ചു കിടക്കുന്ന ടാങ്ക് നിർമ്മിച്ചതും ഒക്കെയും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
പ്രിയദർശനും അനി ശശിയും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്. ഛായാഗ്രഹണം തിരു. റോണി റാഫേൽ ആണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയത് രാഹുൽ രാജ്, അങ്കിത് സുരി, ലയേൽ ഇവൻസ് എന്നിവർ ആണ്.
100 കോടി ബഡ്ജറ്റിൽ ഈ ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. മൂൺഷോട്ട് എന്റർടൈന്മെന്റ്‌സ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ നിർമ്മാണ പങ്കാളികൾ ആണ്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. അറബിക്ക്, ചൈനീസ് ഭാഷകളിലും ഡബ് ചെയ്തു ചിത്രം റിലീസിന് എത്തും എന്നാണ് വിവരങ്ങൾ. 50 ഓളം രാജ്യങ്ങളിൽ മലയാളം സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി ചിത്രം പുറത്തിറങ്ങും. മാർച്ച് 26ന് ആണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.