in

ക്ളീൻ യൂ സർട്ടിഫിക്കറ്റ്; ‘കക്ഷി അമ്മിണിപിള്ള’യുമായി ആസിഫ് അലി നാളെ എത്തും…

ക്ളീൻ യൂ സർട്ടിഫിക്കറ്റ്; ‘കക്ഷി അമ്മിണിപിള്ള’യുമായി ആസിഫ് അലി നാളെ എത്തും…

വിജയ് സൂപ്പറും പൗർണമി, ഉയരെ, വൈറസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗം ആകാന്‍ ആസിഫ് അലിയ്ക്ക് ഈ വർഷം കഴിഞ്ഞു. കൂടാതെ മികച്ച അഭിപ്രായവുമായി മുന്നേറുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടയിലും ആസിഫ് അലി ഒരു അതിഥി വേഷത്തിൽ എത്തി. പ്രതീക്ഷയോടെ മറ്റൊരു ആസിഫ് അലി ചിത്രം നാളെ എത്തുക ആണ്.

കക്ഷി അമ്മിണിപിള്ള ആണ് നാളെ പുറത്തിറങ്ങുന്ന ആസിഫ് അലി ചിത്രം. നവാഗതനായ ദിൻജിത്ത് അയ്യത്താൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളിൽ എത്തും. സെന്‍സറിംഗ് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

പ്രതീപൻ മഞ്ഞോടി എന്ന പ്രാദേശിക നേതാവും വക്കീലുമായ ഒരു കഥാപാത്രത്തെ ആണ് ആസിഫ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അമ്മിണിപിള്ള എന്ന ചെറുപ്പക്കാരന്റെ ഒരു പെറ്റി കേസ് ലഭിക്കുന്ന പ്രതീപൻ വക്കീൽ അതിന് മറ്റൊരു മാനം നൽക്കി അത് വിവാദം ആക്കുകയും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ചിത്രം പറയുന്നത്.

അഹമ്മത് സിദ്ദിഖ് ആണ് അമ്മിണിപിള്ള എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്. പ്രതീപന്റെ സുഹൃത്ത് ആയ ഹംസുവായി ബേസിൽ ജോസഫ് എത്തുന്നു. ഷിബില, അശ്വതി മനോഹരൻ എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്നത്.

തിരക്കഥ ഒരുക്കിയിരിക്കുന്നത് സനീഷ് ശിവൻ ആണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

സ്കൂൾ പശ്ചാത്തലത്തിൽ ഒരു രസികൻ ചിത്രം; ‘തണ്ണീർമത്തൻ ദിനങ്ങൾ’ ട്രെയിലർ പുറത്തിറങ്ങി…

“അവൾ എന്‍റെ കണ്ണായി മാറേണ്ടവൾ”; ശ്രദ്ധേയമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം…