‘കാതൽ ദി കോറി’ന് 2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ്…
വളരെയധികം നിരൂപക പ്രശംസകൾ നേടിയ ‘കാതൽ ദി കോർ’ എന്ന മമ്മൂട്ടി ചിത്രം ഒരു അവാർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 2023 ലെ മികച്ച സിനിമക്കുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ആണ് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നേടിയിരിക്കുന്നത്. ചലച്ചിത്ര നിർമ്മാതാവും JAYCEY ഫൗണ്ടേഷന്റെ ചെയർമാനുമായ J. J കുറ്റികാടിൽ നിന്നും മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, മമ്മൂക്കയുടെ പേഴ്സണൽ മേക്കപ്പ്മാനുമായ ശ്രീ ജോർജ് സെബാസ്റ്റ്യനും ചിത്രത്തിന്റെ സംവിധായകൻ ശ്രീ. ജിയോ ബേബിയും കൊച്ചിയിൽ വെച്ച് അവാർഡ് സ്വീകരിച്ചു.
ഇസ്മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രാർത്ഥന സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മ്മൂട്ടിയും തമിഴ് നടി ജോതികയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഇത്. മുൻപ് ന്യൂയോർക്ക് ടൈംസ് ചിത്രത്തെ പ്രസംസിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോവയിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്തിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് ആണ് തിരക്കഥ രചിച്ചത്. സുധി കോഴിക്കോട്, പൂജ മോഹൻരാജ്, ആർ എസ് പണിക്കർ, ജോജി ജോൺ, മുത്തുമണി, കലാഭവൻ ഹനീഫ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.