in ,

“ആക്ഷൻ പറഞ്ഞ് ഷാജി, ഇടിച്ചു തകർത്ത് കൊട്ട മധു”; ‘കാപ്പ’ വീഡിയോ…

“ആക്ഷൻ പറഞ്ഞ് ഷാജി, ഇടിച്ചു തകർത്ത് കൊട്ട മധു”; ‘കാപ്പ’ വീഡിയോ…

‘കടുവ’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് കൂട്ട്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’. കൊട്ട മധു എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകൾ ആണ് ഉള്ളത്. ഈ രണ്ട് ഗെറ്റപ്പിലുമുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങൾ കാപ്പ ടീം പുറത്തുവിട്ടിരുന്നു. ‘അൻവർ’ എന്ന അമൽ നീരദ് സിനിമയിലെ പൃഥ്വിരാജിനെ ഓർമ്മപ്പെടുത്തുന്ന ലുക്ക് ആണ് ചിത്രത്തിലെ ഒരു ഗെറ്റപ്പ്. ആരാധകർ വളരെ ആവേശത്തോടെ ആണ് ഈ സ്റ്റില്ലുകൾ ഒക്കെയും സ്വീകരിച്ചത്. ആരാധകരുടെ ആവേശം ഇരട്ടി ആക്കി കൊണ്ട് ഒരു സ്‌പെഷ്യൽ വീഡിയോ കാപ്പ ടീം പുതിയതായി പുറത്തുവിട്ടിരിക്കുക ആണ്.

കാപ്പയിലെ ഒരു ആക്ഷൻ സീനിന്റെ മേക്കിങ് വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. ഒരു കഫേയിൽ നടക്കുന്ന സംഘട്ടന രംഗമാണ് വീഡിയോയിൽ ഉള്ളത്. ഷാജി കൈലാസ് ആക്ഷൻ പറയുന്നതും പൃഥ്വിരാജ് ആക്ഷൻ ചെയ്യുന്നതും ഒക്കെ വീഡിയോ കാണാൻ കഴിയും. കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടാവും എന്ന പ്രതീക്ഷ ആണ് ആക്ഷൻ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ വീഡിയോ നൽകുന്നത്. വീഡിയോ കാണാം:

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒടിടി ഒഴിവാക്കി തിയേറ്ററുകളിൽ എത്താൻ സാധ്യത…

“ഈ ക്രൗഡ് കരിയറിൽ ആദ്യം, ഇതേ ക്രൗഡ് തീയേറ്ററുകളിൽ എത്തിയാൽ അടിപൊളി ആയിരിക്കും”: ദുൽഖർ