‘അൻവറിനെ’ ഓർമ്മപ്പെടുത്തി ‘കാപ്പ’യിലെ കൊട്ട മധു; രണ്ടാമത്തെ ലുക്ക് സൂപ്പർഹിറ്റ്…
‘കടുവ’യുടെ അതിഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’. കൊട്ട മധു എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ, ഇന്ദ്രൻസ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിലെ കൊട്ട മധുവിന്റെ ഫസ്റ്റ് ലുക്ക് ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ ഈ ചിത്രത്തിലെ മധുവിന്റെ മറ്റൊരു സ്റ്റില്ലും പുറത്തുവന്നിരിക്കുക ആണ്.
മധു വളരെയേറെ ചെറുപ്പം ആയിരുന്നപ്പോളുള്ള സ്റ്റിൽ ആണ് പുതിയതായി പുറത്തുവന്നത്. മധു കൊട്ട മധു ആകുന്നതിന് മുൻപ് എന്ന വിശേഷണമാണ് ഈ സ്റ്റില്ലിന് പൃഥ്വിരാജ് നൽകിയിരിക്കുന്നത്. മറ്റൊരു പ്രത്യേകത 2011ൽ പുറത്തിറങ്ങിയ ‘അൻവർ’ എന്ന ചിത്രത്തിലെ ലുക്കിനോട് സാമ്യമുള്ള ലുക്കിൽ ആണ് പൃഥ്വിരാജ് പ്രത്യേക്ഷപെടുന്നത് എന്നതാണ്. വലിയ സ്വീകാര്യത ആണ് പുതിയ സ്റ്റില്ലിന് ലഭിക്കുന്നത്.
Madhu…before he became Kotta Madhu. #KAAPA #ShajiKailas @dopjomon #FEFKA Writer’s Union #Theatreofdreams #GRIndugopan pic.twitter.com/rBSyJIJOWr
— Prithviraj Sukumaran (@PrithviOfficial) July 19, 2022
തിയറ്റര്‍ ഓഫ് ഡ്രീംസും ഫെഫ്ക റൈറ്റേഴ്സ് യൂണിയനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കടുവ സിനിമയുടെ തിരക്കഥാകൃത്ത് ജിനു വി എബ്രഹാം ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ്. ജിനു, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുമായി ചേർന്നാണ് ആണ് മറ്റ് നിർമ്മാതാക്കൾ. ജി ആർ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ഇന്ദുഗോപൻ ആണ്