“ബോസിന്റെ മെഗാമാസ് എൻട്രി”; സ്റ്റൈലിഷ് ആയി പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ മമ്മൂട്ടി…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ആണ് ഒരുക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രമൊരു ത്രില്ലർ ആണ്. പോലീസ് ഓഫീസർ ആയി മമ്മൂട്ടി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോളിതാ ഈ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുക ആണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആർഡി ഇല്ലുമിനേഷൻസ് മമ്മൂട്ടിയുടെ മാസ് എൻട്രി ആരാധകർക്കായി പങ്കുവെച്ചിരിക്കുക ആണ്.
ബോസിന്റെ മെഗാമാസ് എൻട്രി എന്ന വിശേഷണത്തോടെ ആണ് നിർമ്മാതാക്കൾ വീഡിയോ പുറത്തുവിട്ടത്. ആർ ഡി ഇല്ലുമിനേഷൻസിന്റെ ആറാമത്തെ ചിത്രമാണ് ഇത്. ജൂലൈ 15ന് ആ ചിത്രത്തിന്റെ ഷൂട്ടിങ് ആരഭിച്ചത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്. വീഡിയോ:
BOSS Mega Mass Entry!🔥
RD ILLUMINATIONS Production No – 6
shoot in progress!@mammukka @unnikrishnanb#Udayakrishna #RDilluminations pic.twitter.com/a8NOrRd1BM— RD Illuminations Official (@IlluminationsRd) July 18, 2022