in

ഇനി ജോമോൻ നായകൻ ആണ്; എബ്രിഡ് ഷൈൻ – ജിബു ജേക്കബ് ചിത്രം ‘ഭീകരന്‍’ ഒരുങ്ങുന്നു

ഇനി ജോമോൻ നായകൻ ആണ്; എബ്രിഡ് ഷൈൻ – ജിബു ജേക്കബ് ചിത്രം ‘ഭീകരന്‍’ ഒരുങ്ങുന്നു

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും പിന്നീട് രോമാഞ്ചം, ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ ജോമോന്‍ ജ്യോതിര്‍ നായകനാകുന്നു. എബ്രിഡ് ഷൈനിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘ഭീകരന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

തനതു ശൈലികളിലുള്ള സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൈറ്റിൽ റോളിൽ ആണ് ജോമോന്‍ ജ്യോതിര്‍ എത്തുന്നത്.

മലയാളസിനിമയിലെ രണ്ടു പ്രമുഖ സംവിധായകര്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത് ഏറെ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് പ്രേക്ഷകപ്രതീക്ഷ. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റര്‍ ഡിസൈന്‍: ആള്‍ട്രീഗോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്

താരനിരയിൽ അജു, സിദ്ദിഖ്, സുരാജ്; ‘പടക്കുതിര’ ചിത്രീകരണം മൂവാറ്റുപുഴയിൽ…

ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ല, ‘ലക്കി ഭാസ്കർ’ റിലീസ് നീട്ടി; ദുൽഖർ ചിത്രം ഒക്ടോബർ 31 ന്