in

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ‘ജയിലർ’ ഒടിടിയിൽ എത്തി…

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ‘ജയിലർ’ ഒടിടിയിൽ എത്തി…

ബോക്സ് ഓഫീസിൽ മഹാ വിജയം കൊയ്ത ‘ജയിലർ’ എന്ന രജനികാന്ത് ചിത്രം ഡിജിറ്റൽ റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തി. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പ്രൈം വീഡിയോയിൽ ലഭ്യമാണ്.

കേരളത്തിൽ വൈഡ് റിലീസ് ആയി തമിഴിൽ ആയിരുന്നു ചിത്രം എത്തിയത്. എങ്കിൽ കൂടിയും കേരളത്തിൽ നിന്ന് അൻപത് കോടിയിലേറെ കളക്ഷൻ ചിത്രം നേടിയിരുന്നു. ആദ്യമായി ആണ് ഒരു തമിഴ് ചിത്രം അൻപത് കോടി കളക്ഷൻ കേരളത്തിൽ നിന്ന് നേടുന്നത്. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രത്തെ ഈ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിക്കുന്നതിൽ മലയാളത്തിൻ്റെ സൂപ്പർതാരം മോഹൻലാലിൻ്റെ അതിഥി വേഷം പ്രധാന പങ്ക് തന്നെ വഹിച്ചു. തിയേറ്ററിൽ തമിഴിൽ കണ്ട ഈ ചിത്രം ഒടിടി റിലീസോടെ ഇനി മലയാളത്തിലും പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാം.

മുത്തയ്യ മുരളീധരന്റെ ജീവിതകഥയുമായി ‘800’; ട്രെയിലർ പുറത്ത്‌…

“കേട്ടിടത്തോളം ഇതല്പം കുഴപ്പംപിടിച്ച കേസ് ആണ്”; പ്രതീക്ഷകൾ നൽകി ‘കണ്ണൂർ സ്ക്വാഡ്’ ട്രെയിലർ…