മുത്തയ്യ മുരളീധരന്റെ ജീവിതകഥയുമായി ‘800’; ട്രെയിലർ പുറത്ത്…

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന “800 ദി മൂവി” യുടെ ട്രെയിലർ പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണ് മുംബൈയിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. ഈ സിനിമയിൽ, “സ്ലംഡോഗ് മില്യണയർ” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ മധുര് മിത്തൽ ആണ് ശ്രീലങ്കൻ സ്പിന്നറുടെ വേഷത്തിൽ എത്തുന്നത്.
ആദ്യം മുരളീധരനെ അവതരിപ്പിക്കാൻ വിജയ് സേതുപതിയെ തീരുമാനിച്ചിരുന്നുവെങ്കിലും വിവാദങ്ങളെ തുടർന്ന് അത് നടക്കാതെ പോകുകയായിരുന്നു. എം എസ് ശ്രീപതി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. ട്രെയിലർ:
ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായി അറിയപ്പെടുന്ന മുരളീധരന് 800 ടെസ്റ്റ് വിക്കറ്റുകളും 530-ലധികം ഏകദിന വിക്കറ്റുകളും എന്ന സമാനതകളില്ലാത്ത റെക്കോർഡ് ഉണ്ട്. അദ്ദേഹത്തിന്റെ അസാധാരണമായ ടെസ്റ്റ് ക്രിക്കറ്റ് നേട്ടത്തിന് ആദരവ് ആയി ആണ് “800” എന്ന ടൈറ്റിൽ ചിത്രത്തിന് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഈ സിനിമ പര്യവേക്ഷണം ചെയ്യുന്നു.സംഗീതസംവിധായകൻ ജിബ്രാനും ഛായാഗ്രാഹകൻ ആർ.ഡി.രാജശേഖർ ഐഎസ്‌സിയും ഉൾപ്പെടെയുള്ള പ്രതിഭാധനരായ ഒരു സംഘം ആണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്.