in

‘വിക്രം’ വീണു, കേരള ബോക്സ് ഓഫീസിൽ ‘ജയിലറി’ന് സർവ്വകാല റെക്കോർഡ്…

‘വിക്രം’ വീണു, കേരള ബോക്സ് ഓഫീസിൽ ‘ജയിലറി’ന് സർവ്വകാല റെക്കോർഡ്…

റിലീസ് ചെയ്‌ത്‌ ഒരാഴ്ച പിന്നിടുമ്പോളും കേരള ബോക്‌സ് ഓഫീസിൽ രജനികാന്തിന്റെ ‘ജയിലർ’ സൃഷ്ടിച്ച തരംഗം തുടരുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ഈ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ആവേശം നിറയ്ക്കുമ്പോൾ കേരള ബോക്‌സ് ഓഫീസിൽ ആകട്ടെ പുതിയ റെക്കോർഡുകൾ ആണ് സൃഷ്ടിച്ചിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോർഡ് ആണ് ജയിലർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് വെറും 9 ദിവസങ്ങൾക്കുള്ളിൽ കേരള ബോക്‌സ് ഓഫീസിൽ നിന്ന് ജയിലർ വാരികൂട്ടിയത് 40.35 കോടി രൂപയാണ്. ആദ്യ 8 ദിവസങ്ങൾക്കുള്ളിൽ 38.25 കോടി നേടിയ ജയിലർ 9-ാം ദിവസം 2.10 കോടി ആണ് നേടിയത്. കഴിഞ്ഞ വർഷം കമൽ ഹാസൻ ചിത്രമായ വിക്രം നേടിയ 40.2 കോടി ഗ്രോസ് കളക്ഷൻ ആണ് ജയിലർ മറികടന്നിരിക്കുന്നത്. വിക്രം ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ മറികടക്കാൻ ജയിലറിന് വേണ്ടി വന്നത് വെറും 9 ദിവസങ്ങൾ മാത്രമാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ അതിഥി വേഷം കേരള ബോക്സ് ഓഫീസ് കളക്ഷനിൽ കാര്യമായ സ്വാധീനം തന്നെ ചെലുത്തിയിരിക്കുന്നത്.

അതേസമയം, കേരളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം ഇതര ചിത്രങ്ങളിൽ മൂന്നാം സ്ഥാനം ആണ് ജയിലറിന് നിലവിൽ ഉള്ളത്. “ബാഹുബലി 2”, “കെജിഎഫ് ചാപ്റ്റർ 2” തുടങ്ങിയ ചിത്രങ്ങൾ ആണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. മലയാളത്തിന്റെ ഓണം റിലീസ് ചിത്രങ്ങൾ അടുത്ത ആഴ്ച ആണ് തിയേറ്ററുകളിൽ എത്തുക. അതുവരെ ജയിലർ തരംഗം തുടരും എന്ന് തന്നെ പ്രതീക്ഷിക്കാം.

കേരള ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയ ടോപ്പ് 5 തമിഴ് സിനിമകൾ:

  1. ജയിലർ – ₹40.35 കോടി (9 ദിവസം)
  2. വിക്രം – ₹40.2 കോടി
  3. പൊന്നിയിൻ സെൽവൻ 1 – ₹24 കോടി
  4. ബിഗിൽ – ₹19. 80 കോടി
  5. ഐ മൂവി – ₹19.60 കോടി

പാൻ ഇന്ത്യൻ ഹൊറർ ത്രില്ലറുമായി മമ്മൂട്ടി; ‘ഭ്രമയുഗം’ ആരംഭിച്ചു…

“കൊത്തയിലെ പ്രണയകാഴ്ചകൾ”; ‘കിംഗ് ഓഫ് കൊത്ത’യിലെ വീഡിയോ ഗാനം പുറത്ത്…