“മഹാ നടൻ്റെ പുതിയ അവതാരത്തിൻ്റെ ആദ്യ കാഴ്ചയ്ക്ക് തയ്യാറാകൂ”; ടീസർ നാളെ…

മലയാള സിനിമ പ്രേക്ഷകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗത്തിൻ്റെ ടീസർ നാളെ എത്തും. രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൻഡ ലിസ് എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻ്റെ ടീസർ നാളെ (ജനുവരി 11) വൈകുന്നേരം 5 മണിക്ക് ആണ് റിലീസ് ചെയ്യുക.
നിരൂപക പ്രശംസകൾ ഒരുപാട് നേടിയ കാതൽ ദ് കോർ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ഈ മമ്മൂട്ടി ചിത്രത്തിൽ താരം വേറിട്ട മേക്കോവർ ആണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾക്ക് മികച്ച സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾ ട്രെൻഡിങ് ആവുകയും ചെയ്തു. അതുകൊണ്ട് തന്നെ ടീസർ കാണാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.