in

“തെറിവിളി കേട്ട് ചുരുളി ഷൂട്ടിങ് കാണാൻ വന്നവർ ചിതറിയോടി” – ജാഫർ ഇടുക്കി

“തെറിവിളി കേട്ട് ചുരുളി ഷൂട്ടിങ് കാണാൻ വന്നവർ ചിതറിയോടി” – ജാഫർ ഇടുക്കി

ഒരേ സമയം ഒരു സിനിമ വലിയ രീതിയിൽ പ്രശംസ നേടുകയും വിമർശനം നേടുകയും ചെയ്യുന്നത് കൗതുകമാകുന്ന കാഴ്ചയാണ്. സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാവിഷയം ആയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’ ഇപ്പോൾ ഇത്തരത്തിൽ ഒരു അവസ്ഥയിൽ ആണ്. ഒളിപ്പിച്ചു വെച്ച ബ്രില്യൻസ് തികയുന്ന ഒരു കൂട്ടരും ചുമ്മാ തെറി പറയാൻ എടുത്ത സിനിമ എന്ന നിലയിൽ മറ്റൊരു കൂട്ടരും ഒരേ സിനിമയെ പല രീതിയിൽ ആണ് വിലയിരുത്തുന്നത്.

ചുരുളിയിലെ നടീ-നടന്മാർക്ക് ഇത്തരത്തിൽ തെറി ഡയലോഗുകൾ പറയാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാളായ ജാഫർ ഇടുക്കിയോട് ഇത്തരത്തിൽ ഒരു ചോദ്യം വന്നപ്പോൾ അദ്ദേഹം നൽകിയ ഉത്തരം ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് ജാഫർ ഇടുക്കിയുടെ പ്രതികരണം.

സംഭാഷണങ്ങളിൽ തെറി വരുന്നത് വലിയ വിഷയമാകില്ലേ എന്ന് ആദ്യം പേടിച്ചിരുന്നു എന്നും എന്നാൽ ഈ ചിത്രം ഇങ്ങനെയാണ് എന്ന് ബോധ്യപ്പെടുത്തിയപ്പോൾ തയ്യാറാകുകയായിരുന്നു എന്നും ജാഫർ ഇടുക്കി പറയുന്നു. ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവവും ജാഫർ ഇടുക്കി ഓർമ്മിച്ചു എടുത്തു.

ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ സ്‌കൂളിൽ നിന്നെത്തിയ കുട്ടികൾക്കും ടീച്ചേഴ്സിനും ഒക്കെ അനുവാദം നൽകിയിരുന്നു. പ്രൊഡക്ഷൻ കണ്ട്രോളറിന് കഥയറിയണമെന്നില്ലലോ. അന്നേ ദിവസം ഷൂട്ടിങ് നടന്ന സീനിൽ പച്ച തെറിയായിരുന്നു സംഭാഷണങ്ങളിൽ. ഇത് കേട്ടതും എല്ലാരും ചിതറി ഓടി. ഇത്തരത്തിൽ ഒരു അനുഭവം ആണ് ജാഫർ ഇടുക്കി പങ്കുവെച്ചത്.

ജാഫർ ഇടുക്കി അഭിമുഖം:

അതേ സമയം, സോഷ്യൽ മീഡിയയിൽ ചുരുളി ചർച്ച അവസാനിക്കുന്നില്ല. ഒടിടി റീലീസ് ആയ ഈ ചിത്രം അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രം ആണെന്ന് പറയാം.

എണ്ണി തുടങ്ങിക്കൊള്ളൂ, ഇന്നേക്ക് പത്താം നാൾ ‘മരക്കാർ’ മഹോത്സവം..!

ഓവർസീസ് കളക്ഷനിൽ കുറുപ്പിന് വൻ നേട്ടം; ബോക്സ് ഓഫീസ് റിപ്പോർട്ട്…