എണ്ണി തുടങ്ങിക്കൊള്ളൂ, ഇന്നേക്ക് പത്താം നാൾ ‘മരക്കാർ’ മഹോത്സവം..!

സിനിമാ പ്രേക്ഷകർ ഒന്നാകെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിച്ച ചിത്രം ‘മരക്കാർ’ അവർക്ക് മുന്നിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 10 ദിവസങ്ങൾ ആണ് പ്രിയദർഷൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസിന് ഇനി ബാക്കിയുള്ളത്.
ഡിസംബർ 2ന് റിലീസ് ചെയ്യുന്ന ഈ മോഹൻലാൽ ചിത്രത്തിന്റെ കൗണ്ട് ഡൗണിന് വേണ്ടി അണിയറ പ്രവർത്തകർ പ്രത്യേകമായി ഒരു മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുക ആണ്.
ആരാധകർ ആകട്ടെ കേരളം കണ്ട ഏറ്റവും വലിയ സിനിമാ റിലീസ് ആഘോഷമൊരുക്കാൻ കാത്തിരിക്കുക ആണ്. 600 ലധികം ഫാൻസ് ഷോകൾ ആണ് ഇത് വരെ മോഹൻലാൽ ആരാധകർ കേരളം ഒട്ടാകെ ചാർട്ട് ചെയ്തിരിക്കുന്നത്. ഇത് സർവ്വകാല റെക്കോർഡ് ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. സംവിധായകൻ പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, നെടുമുടി വേണു, മധു, സുനിൽ ഷെട്ടി, പ്രഭു, അർജുൻ, അശോക് സെൽവൻ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മാമുക്കോയ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സാബു സിറിൽ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. ഛായാഗ്രഹണം നിർവഹിച്ചത് തിരു ആണ്. മ്യൂസിക് ഡിപ്പാർട്ട്‌മെന്റിൽ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും ഗാനങ്ങൾക്ക് ഈണം പകർന്നത് റോണി റാഫേലും ആണ്.