ഓവർസീസ് കളക്ഷനിൽ കുറുപ്പിന് വൻ നേട്ടം; ബോക്സ് ഓഫീസ് റിപ്പോർട്ട്…

ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ബോക്സ് ഓഫീസിൽ മലയാള സിനിമയ്ക്ക് പുതു ജീവൻ ആണ് നൽകിയത്. കോവിഡിന് ശേഷം തിയേറ്ററുകളെ സജീവമാക്കാൻ ചിത്രത്തിന് കഴിഞ്ഞു. ബോക്സ് ഓഫീസിൽ ചിത്രത്തിന് ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കൻ കഴിഞ്ഞത് ഓവർസീസിൽ ആണ്.
ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്ത എല്ലായിടത്തും ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ സാധിച്ചു. നവംബർ 12ന് റീലീസ് ചെയ്ത ചിത്രത്തിന്റെ ഇതുവരെയുള്ള ഓവർസീസ് ബോക്സ് ഓഫീസ് കളക്ഷൻ 28.6 കോടി രൂപ കടന്നു എന്ന് കോംസ്‌കോർ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യൂഎഈ അടങ്ങിയ ജിസിസി ബോക്സ് ഓഫീസ് ആണ് ഓവർസീസ് ബോക്സ് ഓഫീസിൽ ഏറ്റവും വലിയ സംഭാവന നൽകിയിരിക്കുന്നത്. 2.97 മില്യൺ ഡോളർ ആണ് ജിസിസി കളക്ഷൻ. അതായത്, 22.13 കോടി ഇന്ത്യൻ രൂപ.
ഓവർസീസിൽ രണ്ടാമത് ഏറ്റവും അധികം കളക്ഷൻ വന്നത് യൂഎസ്എ ബോക്സ് ഓഫീസിൽ നിന്നാണ്. 1.89 കോടി ഇന്ത്യൻ രൂപ ($253K) ആണ് ഇവിടുത്തെ കളക്ഷൻ. കാനഡ ബോക്സ് ഓഫീസിൽ നിന്നുളള കളക്ഷൻ 1.26 കോടി രൂപയാണ് ($168K). യൂകെയിൽ നിന്ന് കുറുപ്പ് നേടിയത് 2.25 കോടി രൂപയാണ് ($300K).
ഓസ്ട്രേലിയ, ന്യൂസിലാന്റ്, ജർമനി എന്നിവടങ്ങളിൽ നിന്ന് യഥാക്രമം 82.3 ലക്ഷം, 13.1 ലക്ഷം, 12.27 ലക്ഷം എന്നിങ്ങനെ ആണ് ബോക്സ് ഓഫീസ് കളക്ഷൻ.
കുറുപ്പ് ഓവർസീസ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്
ജിസിസി – $2.97 M (₹22.13 Cr)
യൂഎസ്എ – $253K- (₹1.89 Cr)
കാനഡ –$168K (₹1.26 Cr)
യൂകെ -£224K ($300K) (₹2.25 Cr)
ഓസ്ട്രേലിയ – AUS $152K ($110K) (₹82.3 L)
ന്യൂസിലാന്റ് – NZ $25K ($17.5K) (₹13.1 L)
ജർമനി – €14K ($16.4K) (₹12.27L)
ആകെ – ₹28.6 Cr
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയ്ക്ക് പുറത്തും മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നത് കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷമുള്ള മലയാള സിനിമയുടെ തിരിച്ചു വരവിനെ ആണ് സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന പുതിയ റിലീസ് ചിത്രങ്ങൾക്ക് ഇത് പ്രചോദനം ആകും എന്നാണ് വിലയിരുത്തൽ.