in

വടക്കുനോക്കിയന്ത്രം ഓർമ്മിപ്പിച്ച് അൽത്താഫും അനാർക്കലിയും; ‘ഇന്നസെൻ്റ്’ സെക്കൻഡ് ലുക്ക് പുറത്ത്

വടക്കുനോക്കിയന്ത്രം ഓർമ്മിപ്പിച്ച് അൽത്താഫും അനാർക്കലിയും; ‘ഇന്നസെൻ്റ്’ സെക്കൻഡ് ലുക്ക് പുറത്ത്

‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെൻ്റ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വടക്കുനോക്കിയന്ത്രം’ എന്ന ക്ലാസിക് സിനിമയിലെ തളത്തിൽ ദിനേശനെയും ശോഭയെയും അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ.

സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയനായ ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ഇന്നസെൻ്റ്’ എന്ന ചിത്രത്തിനുണ്ട്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുമ്പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെയാണ് ഈ പുതിയ പോസ്റ്ററും ശ്രദ്ധ നേടുന്നത്. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ‘ഇന്നസെൻ്റ്’ എന്നാണ് ലഭിക്കുന്ന സൂചനകൾ.

View this post on Instagram

A post shared by Innocent (@innocent_the_movie)

എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിച്ച് സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമ പഠിക്കാൻ അവസരം നൽകുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻ്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘ഇന്നസെൻ്റ്’. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണവും, റിയാസ് കെ ബദർ എഡിറ്റിംഗും നിർവഹിക്കുന്നു. ജയ് സ്റ്റെല്ലാർ സംഗീതം ഒരുക്കുമ്പോൾ വിനായക് ശശികുമാറാണ് ഗാനരചന.

കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

പെപ്പയുടെ ‘കാട്ടാളനി’ൽ സംഭാഷണങ്ങൾ ഒരുക്കാൻ ഉണ്ണി ആർ

ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ‘ലോകഃ’യുടേത്, വെളിപ്പെടുത്തി സംവിധായകൻ