ത്രില്ലടിപ്പിക്കുന്ന ഹാക്കിങ് പരിപാടികളുമായി നസ്‌ലെൻ – ഗിരീഷ് എ ഡി ടീം; ‘ഐ ആം കാതലൻ’ ട്രെയിലർ
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘പ്രേമലു’വിന് ശേഷം നസ്‌ലെനെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ ന്റെ ട്രെയിലർ പുറത്ത്. നവംബർ 7ന് റിലീസ് നിശ്ചയിച്ചിട്ടുള്ള ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രശസ്ത നടനായ സജിൻ ചെറുകയിൽ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.
ത്രില്ലിംഗ് ആയ മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നല്കി ആണ് ‘ഐ ആം കാതലൻ’ ഒരുക്കുന്നത് എന്ന സൂചന ട്രെയിലർ നല്കുന്നുണ്ട്. നസ്‌ലെൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം തന്റെ ഹാക്കിങ് സ്കിൽസ് പ്രയോഗിക്കുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്ലോട്ട് എന്നും ട്രെയിലർ സൂചിപ്പിക്കുന്നു. അനിഷ്‌മ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ട്രെയിലർ:
ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം- ശരൺ വേലായുധൻ, സംഗീതം-സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ്- ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.