in

എമ്പുരാനും തുടരുവിനും പുറകിൽ ഇനി ‘ഹൃദയപൂർവ്വം’; ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

എമ്പുരാനും തുടരുവിനും പുറകിൽ ഇനി ‘ഹൃദയപൂർവ്വം’; ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാൽ നായകനായ സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവ്വം’ ബോക്സ് ഓഫീസിൽ നേടിയത് ബമ്പർ ഓപ്പണിങ്. ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്ക് ശേഷം മൂന്നാമതായി ആണ് “ഹൃദയപൂർവം” സ്ഥാനം നേടിയത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം ഈ വർഷത്തെ മോഹൻലാലിൻറെ തുടർച്ചയായ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ്.

ആദ്യ ദിനം കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3 കോടി 26 ലക്ഷം രൂപ ഗ്രോസ് ആണ്. ആഗോള തലത്തിൽ 8 കോടി 42 ലക്ഷമാണ് ചിത്രം നേടിയ ആദ്യ ദിന ഗ്രോസ്. വിദേശത്തു നിന്ന് മാത്രം 4 കോടി 56 ലക്ഷം നേടിയ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് നേടിയത് 60 ലക്ഷമാണ്. ഗൾഫിൽ നിന്ന് $290K , യുകെ അയർലൻഡ് $100K , നോർത്ത് അമേരിക്ക $72K , ഓസ്ട്രേലിയ $27K , യൂറോപ്പ്/റസ്റ്റ് ഓഫ് ദി വേൾഡ് $30K എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷൻ.

ആദ്യ ദിനം 68 കോടി 20 ലക്ഷം നേടിയ എമ്പുരാൻ, 17 കോടി 18 ലക്ഷം നേടിയ തുടരും എന്നിവയാണ് ഈ ലിസ്റ്റിൽ ഈ വർഷത്തെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം രണ്ടാം ദിനം പിന്നിടുമ്പോൾ 15 കോടിയോളം നേടിയേക്കാമെന്നാണ് സൂചന.

അഖിൽ സത്യന്റെ കഥക്ക് സോനു ടി പി തിരക്കഥ രചിച്ച ഈ ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിന്റെ ഹൈലൈറ്റ് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോയുടെ ഹാസ്യ രംഗങ്ങളാണ്. ഇവർക്ക് പുറമെ മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ലാലു അലക്സ്, ബാബുരാജ്, സബിത ആനന്ദ്, ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം- അനു മൂത്തേടത്ത്, എഡിറ്റിംഗ്- കെ രാജഗോപാൽ.

കിലോമീറ്ററുകൾ സൈക്കിളിൽ, ലക്ഷ്യം ചിരഞ്ജീവി; ആരാധികയുടെ യാത്ര സഫലമായി, കുടുംബത്തിന് തണലായി മെഗാസ്റ്റാർ

സൗന്ദര്യ രജനികാന്തിന്റെ ചിത്രത്തിൽ ‘ടൂറിസ്റ്റ് ഫാമിലി’ സംവിധായകൻ നായകൻ; അനശ്വര രാജൻ നായിക