കുറുപ്പിന് ബിഎംഎസ് ടിക്കറ്റ് സെയിലിൽ ഇന്ത്യൻ സിനിമയിൽ മൂന്നാം സ്ഥാനം…!
രണ്ടാം ലോക്ക് ഡൗണിന് ശേഷം തീയേറ്ററുകൾ തുറന്ന് സജീവം ആകുക ആണ്. അത് കൊണ്ട് തന്നെ ഒരോ പുതിയ തിയേറ്റർ റീലീസ് ചിത്രത്തിന്‍റെയും ബോക്സ് ഓഫീസ് പെർഫോമൻസ് ഉറ്റുനോക്കുക ആണ് സിനിമാ മേഖല.
ഇപ്പോളിതാ, രണ്ടാം ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളുടെ ബുക് മൈ ഷോ (ബിഎംഎസ്) ടിക്കറ്റ് സെയിലുകളുടെ കണക്ക് പുറത്ത് വന്നിരിക്കുക ആണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ആണ് ഈ കണക്കുകൾ പുറത്തു വിട്ടത്.
ഈ റിപ്പോർട്ട് പ്രകാരം ലോക്ക് ഡൗണ് 2 ന് ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഒരു മലയാള ചിത്രമാണ്. അതേ, ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് ആ ചിത്രം.
ഒന്നാം സ്ഥാനത്ത് ഉള്ളത് അക്ഷയ് കുമാർ ചിത്രം ‘സൂര്യവൻഷി’ ആണ്. രണ്ടാം സ്ഥാനത്ത് രാജിനികാന്ത് ചിത്രം ‘അണ്ണാത്തെ’യും. സൂര്യവൻഷിയുടെ 26 ലക്ഷം ടിക്കറ്റുകൾ ആണ് ബുക് മൈ ഷോയിൽ വിറ്റ് പോയത്. 13 ലക്ഷം ടിക്കറ്റ് ബുക്കിങ്‌സ് ആണ് ബുക് മൈ ഷോയിൽ അണ്ണാത്തെയ്ക്ക് കിട്ടിയത്.
മൂന്നാം സ്ഥാനത്ത് ഉള്ള കുറുപ്പിന് ആകട്ടെ 8 ലക്ഷം ടിക്കറ്റ് സെയിൽസ് ആണ് ബുക് മൈ ഷോയിൽ ഉണ്ടാക്കാൻ സാധിച്ചത്. ഹോളിവുഡ് ചിത്രമായ എറ്റേണൽസ് ആണ് നാലാം സ്ഥാനത്ത്. 7 ലക്ഷം ആണ് ഇതിന്റെ ബുക് മൈ ഷോ ടിക്കറ്റ് ബുക്കിംങ്‌സ്.
രമേശ് ബാലയുടെ ട്വീറ്റ്:
. @bookmyshow Post-2nd #Lockdown Toppers:
— Ramesh Bala (@rameshlaus) November 17, 2021
Tickets Sold:
1. #Sooryavanshi – 2.6 Million
2. #Annaatthe (Tamil) – 1.3 Million
3. #Kurup – 800,000
4. #Eternals – 700,000 #CinemaIsBack pic.twitter.com/QGzM9h5BAj
കൂടുതല്‍ വായിക്കാം:
കളക്ഷൻ കുറച്ച് കാണിച്ചു; ‘കുറുപ്പ്’ നിർമ്മാതാക്കൾ ഫിയോക്കിന് പരാതി നൽകി…