in

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ, ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും…

പ്രചരിക്കുന്നത് വ്യാജ വാർത്തകൾ, ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയേറ്ററുകളിൽ എത്തും…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ ഒക്കെയും പ്രേക്ഷകർ ഹൃദയത്തിലേറ്റി കഴിഞ്ഞു. ജനുവരി 21ന് ചിത്രം തീയറ്ററുകളിൽ എത്താൻ ഇരിക്കെ റിലീസ് മാറ്റി വെച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദയം സിനിമയുടെ തിയേറ്റർ റിലീസ് മാറ്റിവെക്കുന്നു എന്ന തരത്തിൽ ആണ് വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഹൃദയം ടീം തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുക ആണ്.

ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് ഹൃദയം ടീം അറിയിച്ചിരിക്കുക ആണ്. ലോക്ക്ഡൗൺ പോലെ വലിയ നിയന്ത്രണങ്ങൾ ഒന്നും വന്നില്ലേൽ ഹൃദയം കേരളത്തിലെ തീയേറ്ററുകളിൽ എത്തും എന്ന് അണിയറപ്രവർത്തകർ പറയുന്നു.

മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഹൃദയം നിർമ്മിക്കുന്നത്. പ്രണവ് നായകനാകുന്ന ഈ ചിത്രത്തിൽ രണ്ട് നായികമാർ ആണ് ഉള്ളത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആണ് നായികമാർ.

സൂപ്പർസ്റ്റാർഡം ആഘോഷമാക്കുന്ന മോഷൻ പോസ്റ്റർ; ‘പാപ്പൻ’ മരണ മാസ്…

മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലെ ആദ്യ ഗാനം ‘പറുദീസ’ എത്തി…