തമിഴ് നാട്ടിൽ മലയാളത്തിന് പുതിയ റെക്കോർഡ് കളക്ഷൻ; ‘ഹൃദയം’ അൻപത് ദിവസങ്ങൾ പിന്നിട്ടു…

ജനുവരിയിൽ 21ന് തീയേറ്ററുകളിൽ എത്തിയ ‘ഹൃദയം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ആക്കിയിരിക്കുക ആണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന ടൈറ്റിൽ ആണ് സ്വന്തമാക്കിയിരിക്കുന്നത്.
കൂടാതെ, ചിത്രം തീയേറ്ററുകളിൽ അൻപത് ദിവസം പിന്നിടുകയും ചെയ്തു. തമിഴ് നാട്ടിൽ നാല്പത്തി നാലാം ദിവസം ആണ് ഹൃദയം ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ കളക്ഷൻ മറികടന്ന് ഏറ്റവും കൂടിയ കളക്ഷൻ നേടുന്ന ചിത്രമായി മാറിയത്. 2.12 കോടി രൂപ ആണ് തമിഴ് നാട്ടിൽ ലൂസിഫറിന് നേടിയ ഗ്രോസ് കളക്ഷൻ. ചെറിയ ഒരു മാർജിനലിൽ ആണ് ഈ കളക്ഷൻ ഹൃദയം പിന്നിട്ടത്. എന്നാൽ, ചിത്രം ഇപ്പോളും പ്രദർശനം ലിമിറ്റഡ് സ്ക്രീനുകളിൽ തുടരുന്നുണ്ട്.

തിയേറ്റർ റിലീസ് കഴിഞ്ഞ് മൂന്ന് ആഴ്ചകൾ പിന്നിട്ടപ്പോൾ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ചിത്രത്തിന്റെ ഒടിടി റിലീസും നടന്നിരുന്നു. അതിന് ശേഷവും ചിത്രം തീയേറ്ററുകളിൽ തുടരുക ആയിരുന്നു. ഒടിടി റിലീസിന് ശേഷം കേരളത്തിലെ ചില തീയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിച്ചതിന് തിയേറ്റർ അസോസിയേഷന്റെ ഭാഗത്ത് നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴ് നാട്ടിൽ ആകട്ടെ ചിത്രം ഇപ്പോളും പ്രദർശനം തുടരുന്നുണ്ട്.
VIDEO: “ഹൃദയം കണ്ട് പ്രണവിനെയും വിനീതിനെയും കെട്ടിപിടിക്കാൻ തോന്നിപോയി”, സായി കുമാർ പറയുന്നു…
സംവിധായകൻ വിനീത് തന്നെ രചന നിർവഹിച്ച ചിത്രം മേരിലാന്റ് സൃഡിയോയുടെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ ഉൾപ്പെടെയുള്ളവരുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രത്തിന്റെ ഗാനങ്ങളും സൂപ്പർഹിറ്റ് ആയിരുന്നു. ഹിഷാം അബ്‌ദുൾ വാഹബ് ആയിരുന്നു സംഗീതം ഒരുക്കിയത്. രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ് നിർവഹിച്ച ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയത് വിശ്വജിത്ത് ഒടുക്കത്തിൽ ആയിരുന്നു.