80കളെ ഓർമ്മപ്പെടുത്തിയ ഭീഷ്മ പർവ്വത്തിലെ ‘രതിപുഷ്പം’ ഗാനത്തിന്റെ വീഡിയോ പുറത്ത്…

മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പർവ്വം’ തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മുന്നേറുക ആണ്. ഇതിനോടകം തന്നെ ചിത്രം മമ്മൂട്ടിയുടെയും അമൽ നീരദിന്റെയും കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി കഴിഞ്ഞു. ഇപ്പോളിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി ഭീഷ്മ പർവ്വം ടീം ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.
80കളിലെ ഫാസ്റ്റ് നമ്പർ ഗാനങ്ങളെ ഓർമ്മപ്പെടുത്തിയ രതിപുഷ്പം എന്ന ഗാനം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 123 മ്യൂസിക് ആണ് ഗാനം റിലീസ് ചെയ്തത്. ബിഗ് ബോസ് താരം റംസാൻ ആണ് ഈ ഗാനത്തിലെ പ്രധാന നർത്തകൻ ആയി എത്തുന്നത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം കിട്ടിയ ഗാനം കൂടി ആണ് ഇത്. വീഡിയോ കാണാം:
ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു താരം ഷൈൻ ടോം ചാക്കോ ആണ്. സുഷിൻ ശ്യാം ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. പ്രശസ്ത ഗായകൻ ഉണ്ണി മേനോൻ ആലപിച്ച ഗാനത്തിന് വരികൾ ഒരുക്കിയത് വിനായക് ശശികുമാർ ആണ്.