in , ,

“ഒരുകാലത്ത് കണ്ണൂര് അയാളായിരുന്നു പാർട്ടിയുടെ അവസാന വാക്ക്”; ‘ഹിഗ്വിറ്റ’ ട്രെയിലർ…

“ഒരുകാലത്ത് കണ്ണൂര് അയാളായിരുന്നു പാർട്ടിയുടെ അവസാന വാക്ക്”; ‘ഹിഗ്വിറ്റ’ ട്രെയിലർ…

സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന മലയാള ചിത്രമായ ‘ഹിഗ്വിറ്റ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം വയലൻസുകൾ നിറഞ്ഞ ഒരു തീവ്രമായ പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ആണെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. സംവിധായകൻ ഹേമന്ത് ജി നായർ രചന തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

മനോജ് കെ ജയൻ, ഇന്ദ്രൻസ്, അബു സലിം, വിനീത് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിൽ എത്തുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ പ്രസീദ് നാരായണനാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് രാഹുൽ രാജ് സംഗീതം ഒരുക്കുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഡോൺ വിൻസന്റ് ആണ്. മാർച്ച് 31ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ട്രെയിലർ:

‘പത്താൻ’ ഒടിടി പതിപ്പിൽ അഡീഷണൽ സീനുകളും; സീനുകളുടെ വിവരങ്ങൾ ഇതാ…

“മോഹൻലാൽ ഫാൻസ് നിറഞ്ഞ തിയേറ്ററിൽ ഒരിക്കൽകൂടി കാണണം ലൂസിഫർ”: നാനി