നാളത്തെ റിലീസിന് മുന്നോടിയായി ‘ഹായ് നാണ്ണ’ ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി..

മലയാളികളുടെ കൂടി പ്രിയതാരമായ തെലുങ്ക് നടൻ നാനി നായകനാകുന്ന ഹായ് നാണ്ണ നാളെ മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ കൂടി തിയേറ്ററുകളിൽ എത്തുകയാണ്. മൃണാൽ താക്കൂർ നായികയായി എത്തുന്ന ഈ റൊമാന്റിക് ഫാമിലി ഡ്രാമ ചിത്രം നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി.
“പെണ്ണേ പെണ്ണേ” എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഗാനത്തിന് ഹൃദയം ഫെയിം ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ ആലത്തിന്റെ വരികൾ രചിച്ചത ആലപിച്ചിരിക്കുന്നതും ഹിഷാം ആണ്. വീഡിയോ ഗാനം:
വൈര എന്റർടൈൻമെന്റിന് കീഴിൽ മോഹൻ ചെറുകുരി (സിവിഎം), ഡോ. വിജേന്ദർ റെഡ്ഡി ടീഗാല, മൂർത്തി കെ.എസ് എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയവും ഫാമിലി ഡ്രാമയും സമന്വയിപ്പിച്ച് പ്രണയം നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുന്ന ചിത്രം എന്ന പ്രതീക്ഷ ആണ് ചിത്രത്തിന്റെ പ്രൊമോ വീഡിയോകൾ നല്കിയിരിക്കുന്നത്.
നാനി, മൃണാൽ താക്കൂർ, നാനിയുടെ മകളായി ബേബി കിയാര ഖന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം താരം ജയറാമും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രിയദർശി, അംഗദ് ബേദി, വിരാജ് അശ്വിൻ എന്നിവരും താരനിരയിൽ ഉൾപ്പെടുന്നു. സാനു വർഗീസ് ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ട്രെയിലർ:
English Summary: Romantic Melody “Penne Penne” From the movie Hi Nanna released