in

“തയ്യാറായി ഇരിക്കൂ”; ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ നാളെ എത്തും…

“തയ്യാറായി ഇരിക്കൂ”; ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ നാളെ എത്തും…

ഡിസംബർ ആറ് വൈകുന്നേരം അഞ്ച് മണി ആകാനുള്ള കാത്തിരിപ്പിൽ ആണ് മലയാള സിനിമ ലോകം. ഈ കാത്തിരിപ്പ് ഒരു ടീസർ കാണാൻ ആണ്. മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ്റെ ടീസർ. നാളെ വൈകുന്നേരം ഈ ടീസർ റിലീസ് ചെയ്യുന്നതോടെ ചിത്രത്തെ കുറിച്ചുള്ള എന്തേലും സൂചനകൾ ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ.

പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കൂട്ട്കെട്ടിൽ ഉണ്ടാവുന്ന ചിത്രം എന്ന നിലയിലും ചിത്രത്തെക്കുറിച്ച് അധിക വിവരങ്ങൾ ഒന്നും പുറത്ത് വരാത്തത്ത് കൊണ്ടും ഒക്കെ പ്രേക്ഷകരിൽ വളരെയധികം ആകാംക്ഷ ആണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നാളെ പുറത്തിറങ്ങുന്ന ടീസറിന് അതിഗംഭീരം വരവേൽപ്പ് തന്നെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിമ്പ്സും ഒക്കെ സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു.

പി എസ് റഫീഖ് ആണ് വാലിബൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ചുരുളി’ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ഛായാഗ്രാഹകൻ മധു നീലകണ്ഠനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2024 ജനുവരി 25 ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് എത്തുന്നത്. അതേ സമയം, മോഹൻലാലിൻ്റെ അടുത്ത റിലീസ് ഈ മാസം 21ന് റിലീസ് ചെയ്യുന്ന ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ആണ്.

“ചരിത്രമെഴുതാൻ അവൻ അവതരിക്കുന്നു”; ‘എമ്പുരാൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..

റിലീസിന് മുന്നോടിയായി ‘ഹായ് നാണ്ണ’ ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി..