in

പ്രണവിന് ശേഷം ഇനി ആ മാജിക്ക് മ്യൂസിക് മോഹൻലാലിന്; അനൂപ് മേനോൻ ചിത്രത്തിന് ‘ഹൃദയം’ ഫെയിം ഹിഷാം സംഗീതം പകരും…

പ്രണവിന് ശേഷം ഇനി ആ മാജിക്ക് മ്യൂസിക് മോഹൻലാലിന്; അനൂപ് മേനോൻ ചിത്രത്തിന് ‘ഹൃദയം’ ഫെയിം ഹിഷാം സംഗീതം പകരും…

നടനും സംവിധായകനുമായ അനൂപ് മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം എത്തിയത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ആരാണെന്ന വിവരവും അനൂപ് മേനോൻ പുറത്ത് വിട്ടിരിക്കുകയാണ്. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ, ഇപ്പോൾ തെലുങ്ക് സിനിമയിലേയും തിരക്കേറിയ സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുക.

പ്രണയവും സംഗീതവും പശ്ചാത്തലമായുള്ള സിനിമയായിരിക്കും ഇതെന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ കുറിച്ചത്. ഒരു മോഹൻലാൽ സിനിമയുടെ ഭാഗമാവുക എന്നത് തന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ നിമിഷമാണെന്നും, തന്റെ കഴിവിന്റെ ഏറ്റവും മികച്ചത് നൽകാൻ താൻ ശ്രമിക്കുമെന്നും ഹിഷാം സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സംഗീതത്തിന്റെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും അതിനായി ഏകദേശം ആറ് മാസത്തോളമുള്ള തയാറെടുപ്പുകൾ ആവശ്യമാണെന്നും ഹിഷാം വെളിപ്പെടുത്തി. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണയത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് അനൂപ് മേനോന്റെ തിരക്കഥയിൽ ഒരു മോഹൻലാൽ ചിത്രം ഒരുങ്ങുന്നത്. 2008 ൽ പുറത്തിറങ്ങിയ, വമ്പൻ നിരൂപക പ്രശംസ നേടിയ പകൽ നക്ഷത്രങ്ങൾ ആയിരുന്നു അനൂപ് മേനോന്റെ രചനയിൽ എത്തിയ ആദ്യ മോഹൻലാൽ ചിത്രം. ടൈംലൈസ് മൂവീസ് ആണ് ഈ പുതിയ മോഹൻലാൽ- അനൂപ് മേനോൻ ചിത്രം നിർമ്മിക്കുന്നത്.

മൂന്ന് മണിക്കൂർ ‘എമ്പുരാൻ’ കാഴ്ച വിരുന്ന് ഒരുക്കും; മോഹൻലാൽ ചിത്രത്തിന്റെ ബിഗ് അപ്ഡേറ്റുകൾ ഇതാ..

“അബദ്ധത്തിന്റെ ഒരു യാത്രയായിരുന്നു അത്”; മാമാങ്കം 100 കോടി പോസ്റ്ററും കേക്ക് മുറിയും, മനസ് തുറന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി