in

‘ഗുരുവായൂരമ്പല നടയി’ലെ കല്യാണം 50 കോടി ക്ലബ്ബിൽ; പൃഥ്വിരാജിന് നോൺ – മോഹൻലാൽ റെക്കോർഡ്…

‘ഗുരുവായൂരമ്പല നടയി’ലെ കല്യാണം 50 കോടി ക്ലബ്ബിൽ; പൃഥ്വിരാജിന് നോൺ – മോഹൻലാൽ റെക്കോർഡ്…

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് ഒരുക്കിയ ഗുരുവായൂരമ്പല നടയിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മെയ് പതിനാറിന് ആഗോള തലത്തിൽ റിലീസ് ചെയ്ത ഈ ഫാമിലി കോമഡി ചിത്രം ഇതിനോടകം 5 ദിവസം കൊണ്ട് 50 കോടി ഗ്രോസ് എന്ന നേട്ടമാണ് ഉണ്ടാക്കിയത്. കേരളത്തിൽ നിന്ന് 21 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ, ഓവർസീസ് മാർക്കറ്റിൽ നിന്നായി 30 കോടിയോളമാണ് ഗ്രോസ് കളക്ഷൻ നേടിയത്.

ഇതോടു കൂടി മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ 50 കോടി ഗ്രോസ് നേടുന്ന ചിത്രങ്ങൾ ഉള്ള മലയാള താരമായി പൃഥ്വിരാജ് സുകുമാരൻ മാറി. എന്ന് നിന്റെ മൊയ്‌ദീൻ, ജനഗണമന, ആട് ജീവിതം, ഗുരുവായൂരമ്പല നടയിൽ എന്നിവയാണ് ആ നേട്ടം സ്വന്തമാക്കിയ 4 പൃഥ്വിരാജ് ചിത്രങ്ങൾ.

ദൃശ്യം, ഒപ്പം, പുലിമുരുകൻ, ഒടിയൻ, ലുസിഫെർ, നേര് തുടങ്ങി 6 ചിത്രങ്ങൾ 50 കോടി ക്ലബിലുള്ള മോഹൻലാൽ ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. ദീപു പ്രദീപ് രചിച്ച ഗുരുവായൂരമ്പല നടയിൽ നിർമ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എന്റർടൈൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോൻ, സി വി സാരഥി, മുകേഷ് ആർ മെഹ്ത എന്നിവർ ചേർന്നാണ്.

നിഖില വിമൽ, അനശ്വര രാജൻ, സിജു സണ്ണി, ജോമോൻ ജ്യോതിർ, ജഗദീഷ്, രേഖ, ബൈജു സന്തോഷ്, യോഗി ബാബു, ഇർഷാദ്, അഖിൽ കവലയൂർ, സാഫ് ബോയ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. അങ്കിത് മേനോനാണ് ഇതിന് വേണ്ടി സംഗീതമൊരുക്കിയത്.

ഖുറേഷി എബ്രഹാം ആയി മലയാളത്തിൻ്റെ മോഹൻലാൽ; പിറന്നാൾ സമ്മാനമായി ‘എമ്പുരാൻ’ പോസ്റ്റർ പുറത്ത്…

‘ടർബോ’ പവറിൽ മമ്മൂക്കയുടെ ഇടി നാളെ മുതൽ; ഓവർസീസിലും ചിത്രത്തിന് റെക്കോർഡ് റിലീസ്…