7 വർഷത്തിന് ശേഷം ഒരു അൽഫോൺസ് പുത്രന്‍ ചിത്രം; ‘ഗോൾഡ്’ ടീസർ എത്തി…
2015ൽ പുറത്തിറങ്ങിയ പ്രേമം തീയേറ്ററുകളിൽ സൃഷ്ടിച്ച തരംഗം ഇന്നും മലയാള സിനിമാ ലോകത്തിന് അത്ഭുതം ആണ്. ചിത്രം മറ്റ് തെന്നിന്ത്യൻ സിനിമാ സ്നേഹികൾക്ക് ഇടയിലും ചർച്ചയായി. തെലുങ്കിൽ ആകട്ടെ ചിത്രത്തിന് റീമേയ്ക്കും വന്നു. എന്നാൽ പ്രേക്ഷകർ കാത്തിരുന്നത് പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രന്‍റെ അടുത്ത ചിത്രത്തിന് വേണ്ടി ആയിരുന്നു. അതിന് ആരാധകർക്ക് കുറച്ചധികം കാത്തിരിക്കേണ്ടി വന്നു.
7 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പുതിയ ചിത്രത്തിന്റെ ടീസറുമായി അൽഫോൺസ് എത്തിയിരിക്കുക ആണ്. പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളിലായി ഒരുക്കുന്ന ഗോൾഡ് ആണ് അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ടീസർ കാണാം:
ചിത്രത്തിന്റെ തിരക്കഥ രചിച്ചതും അൽഫോൺസ് പുത്രൻ ആണ്. കൂടാതെ എഡിറ്റിംഗ്, സ്റ്റണ്ട് വിഷ്വൽ എഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിംഗ് എന്നിവയും അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ, വിശ്വജിത്ത് ഒടുക്കത്തിൽ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. രാജേഷ് മുരുകേഷൻ ആണ് സംഗീത സംവിധാനം.
പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരെ കൂടാതെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽത്താഫ് സലിം, സാബുമോൻ, ശാന്തി കൃഷ്ണ, ഇടവേള ബാബു, എം.എ.ഷിയാസ്, ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, കൃഷ്ണ ശങ്കർ, വിനീത് തട്ടിൽ ഡേവിഡ്, ശബരേഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, ജസ്റ്റിൻ ജോൺ, അബു സലിം, സന്ദീപ് വർമ്മ, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറുപ്പ് തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.