in

ആർആർആറിനെ വരവേൽക്കാൻ രാജമൗലിയുടെ വമ്പൻ കട്ട് ഔട്ട് ഒരുക്കി ആരാധകർ…

ആർആർആറിനെ വരവേൽക്കാൻ രാജമൗലിയുടെ വമ്പൻ കട്ട് ഔട്ട് ഒരുക്കി ആരാധകർ…

ഇന്ത്യൻ സിനിമയുടെ മഹാ അത്ഭുതം ആകും എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് ‘ആർആർആർ’. ബാഹുബലി സംവിധാനം ചെയ്തതിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച എസ് എസ് രാജമൗലിയുടെ പുതിയ സംവിധാന സംരംഭം. നായക നിരയിൽ ആകട്ടെ തെലുങ്ക് സൂപ്പർസ്റ്റാറുകൾ ആയ എൻടിആറും രാം ചരണും. ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയ ബോളിവുഡ് സൂപ്പർതാരങ്ങളുടെ സാന്നിധ്യവും കൊണ്ടും ശ്രദ്ധേയമാണ് ചിത്രത്തിന്. ഈ വെള്ളിയാഴ്ച (മാർച്ച് 25) ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ ആരാധകർ ചിത്രത്തെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

നിരവധി ഇടങ്ങളിൽ താരങ്ങളുടെ വമ്പൻ കട്ട് ഔട്ട് ഒക്കെ ഉയർത്തി കഴിഞ്ഞു ആരാധകർ. സംവിധായകൻ രാജമൗലിയുടെ വമ്പൻ കട്ട് ഔട്ടും ആരാധകർ ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദിലെ സന്ധ്യ 70എംഎം തീയേറ്ററിൽ ഉയർത്തിയ രാജമൗലിയുടെ കട്ട് ഔട്ട് ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുക ആണ്.

സൂപ്പർസ്റ്റാറുകൾക്ക് മാത്രം ആണ് സാധാരണ ആരാധകർ കട്ട് ഔട്ട് ഒരുക്കുക. ഒരുപക്ഷേ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകന് വേണ്ടി ഒരു കട്ട് ഔട്ട് ആരാധകർ ഉയർത്തുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തോട് കൂടി രാജ്യം ഒട്ടാകെ രാജമൗലി വലിയ രീതിയിൽ ആണ് ആരാധകരെ സൃഷ്ടിച്ചത്. പുതിയ ചിത്രം ആർആർആറിൽ വലിയ പ്രതീക്ഷ ആണ് ആരാധകർക്ക് ഉള്ളത്.

രാജമൗലി തന്നെ തിരക്കഥ രചിച്ച ചിത്രത്തിന് കഥ ഒരുക്കിയത് അദ്ദേഹത്തിന്റെ പിതാവ് കെ വി വിജയേന്ദ്ര പ്രസാദ് ആണ്. തെലുങ്കിൽ ചിത്രീകരിച്ച ചിത്രം ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. അതേസമയം, രാജമൗലിയുടെ അടുത്ത ചിത്രങ്ങളെ കുറിച്ചും റിപ്പോർട്ടുകൾ വരുന്നുണ്ട്. മഹേഷ് ബാബു, അല്ലു അർജുൻ എന്നിവരെ നായകന്മാർ ആകുന്ന ചിത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ ലൈൻഅപ്പിൽ ഉള്ള ചിത്രങ്ങൾ.

7 വർഷത്തിന് ശേഷം ഒരു അൽഫോൺസ് പുത്രന്‍ ചിത്രം; ‘ഗോൾഡ്‌’ ടീസർ എത്തി…

മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതി ‘ഗോൾഡ്‌’ ടീസർ; റെക്കോർഡ് കാഴ്ചക്കാർ…