ദളപതി വിജയുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് തീയേറ്ററുകളിൽ എത്തും…
തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’. ദളപതി വിജയ് നായകൻ ആകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണ്. ഏപ്രിലിൽ ചിത്രം തീയേറ്ററുകളിൽ എത്തും എന്ന് വളരെ മുൻപേ തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നു എങ്കിലും തീയതി പുറത്തുവിട്ടിരുന്നില്ല.
ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുക നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഏപ്രിൽ 13ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് അറിയിപ്പ്. ചിത്രത്തിന്റെ ഒരു പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു.
#BeastFromApril13@actorvijay @Nelsondilpkumar @anirudhofficial @hegdepooja @selvaraghavan @manojdft @Nirmalcuts @anbariv #Beast pic.twitter.com/htH6dTPX2q
— Sun Pictures (@sunpictures) March 22, 2022
കയ്യിൽ ഒരു റൈഫിളുമായി ഉഗ്രമായ ലുക്കിലാണ് പുതിയ പോസ്റ്ററില്‍ വിജയിനെ കാണാന്‍ കഴിയുന്നത്. ഇതൊരു ഹൈ ഒക്ടെയ്ൻ ആക്ഷൻ ചിത്രമായിരിക്കുമെന്ന് പോസ്റ്റർ തന്നെ സൂചന നല്‍കുന്നു. ‘കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെ 2018ല്‍ അരങ്ങേറ്റം കുറിച്ച നെല്‍സണിന്‍റെ മൂന്നാമത്തെ ചിത്രമാണ് ബെസ്റ്റ്. ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ നെല്‍സണിന്‍റെ രണ്ടാമത്തെ ചിത്രമായ ഡോക്ടര്‍ വമ്പന്‍ ഹിറ്റ് ആയിരുന്നു. മുന്‍ ചിത്രങ്ങളിലെ പോലെ തിരക്കഥ ഒരുക്കിയതും നെൽസൺ ആണ്.
വിജയുടെ 65-ാം ചിത്രമായി ആണ് ബീസ്റ്റ് എത്തുന്നത്. പത്ത് വർഷങ്ങള്‍ക്ക് ശേഷം പൂജ ഹെഗ്‌ഡെ വീണ്ടും തമിഴിലേക്ക് തിരിച്ചു എത്തുന്ന ചിത്രം കൂടിയാണിത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ് എന്നിവർ ആണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.