in

ആക്ഷൻ ഹീറോയിൽ നിന്ന് ഫാമിലി ഹീറോയിലേക്ക് ഉണ്ണി മുകുന്ദൻ്റെ ഗംഭീര തിരിച്ചുവരവ്; പ്രേക്ഷക പ്രീതിയോടെ ‘ഗെറ്റ് സെറ്റ് ബേബി’ രണ്ടാം വാരത്തിലേക്ക്…

ആക്ഷൻ ഹീറോയിൽ നിന്ന് ഫാമിലി ഹീറോയിലേക്ക് ഉണ്ണി മുകുന്ദൻ്റെ ഗംഭീര തിരിച്ചുവരവ്; പ്രേക്ഷക പ്രീതിയോടെ ‘ഗെറ്റ് സെറ്റ് ബേബി’ രണ്ടാം വാരത്തിലേക്ക്…

‘മാർക്കോ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ആക്ഷൻ ഹീറോയായി തരംഗം സൃഷ്ടിച്ച ഉണ്ണി മുകുന്ദൻ, ‘ഗെറ്റ് സെറ്റ് ബേബി’യിലൂടെ ഫാമിലി ഹീറോയായി തിരിച്ചെത്തുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുകയും ചെയ്യുകയാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 21-ന് തിയേറ്ററുകളിൽ എത്തിയതുമുതൽ കുടുംബപ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണയോടെ ആണ് മുന്നേറുന്നത്. ഇപ്പോൾ ചിത്രം വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

‘മാർക്കോ’യിലെ ആക്ഷൻ പരിവേഷം പൂർണ്ണമായും ഉപേക്ഷിച്ച്, ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ‘ഗെറ്റ് സെറ്റ് ബേബി’യിൽ എത്തുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമേകാൻ ഒരു സ്പെഷ്യൽ ഹോസ്പിറ്റൽ ആരംഭിക്കുന്ന അർജുൻ്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയുള്ള രസകരവും വൈകാരികവുമായ യാത്രയാണ് ചിത്രം. ഐവിഎഫ് പോലുള്ള ഗൗരവമേറിയ വിഷയം കൈകാര്യം ചെയ്യുമ്പോഴും പ്രേക്ഷകരെ രസിപ്പിക്കാനും ചിരിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയതും ചിത്രത്തിൻ്റെ പ്രധാന ആകർഷണമാണ്. അർജുൻ്റെ ഭാര്യ സ്വാതിയായി നിഖില വിമൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ഈ കൂട്ടുകെട്ട് കുടുംബപ്രേക്ഷകർക്ക് ഒരു വിരുന്നൊരുക്കി എന്ന് തന്നെ പറയാം. സുരഭി ലക്ഷ്മി, സുധീഷ്, ജോണി ആൻ്റണി, ചെമ്പൻ വിനോദ് തുടങ്ങി ചിത്രത്തിലെ മറ്റ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.

സാങ്കേതിക മികവിലും ചിത്രം മുന്നിട്ടുനിൽക്കുന്നു. അലക്സ് ജെ പുളിക്കലിൻ്റെ മനോഹരമായ ദൃശ്യങ്ങളും സാം സി.എസ്സിൻ്റെ ഹൃദ്യമായ സംഗീതവും ചിത്രത്തിന് കൂടുതൽ ഭംഗി നൽകി. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ‘ഗെറ്റ് സെറ്റ് ബേബി’ വരും ദിവസങ്ങളിലും ചർച്ചാവിഷയമാകുമെന്നതിൽ സംശയമില്ല.

ക്ലാസിക് റെട്രോ ഫീൽ നൽകുന്ന അൾട്രാ സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; പുതിയ ചിത്രങ്ങൾ വൈറൽ

“മനുഷ്യൻ ജീവിച്ചിരിക്കുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ”, ക്രേസി ഫാമിലിയുടെ ചിരിപ്പിക്കുന്ന കഥയുമായി ‘പരിവാർ’ ട്രെയിലർ…