ഗപ്പി സംവിധായകനും സൗബി ഷാഹിറും ഒന്നിക്കുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്…

0

ഗപ്പി സംവിധായകനും സൗബി ഷാഹിറും ഒന്നിക്കുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്…

പ്രേക്ഷകരുടെ മനം കവർന്ന ‘ഗപ്പി’ എന്ന അരങ്ങേറ്റ ചിത്രത്തിന് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രം ആണ് ‘അമ്പിളി’. സൗബിൻ ഷാഹിർ നായകൻ ആയി എത്തുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.

അമ്പിളി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. നടി നസ്രിയ നസീമിന്റെ സഹോദരൻ നവീൻ നസീം ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാരം ചെയ്യുന്നു. പുതുമുഖം തൻവി റാമും ചിത്രത്തിലെ മറ്റോരു നായകവേഷത്തിൽ എത്തുന്നു.

സംവിധായകൻ ജോൺ പോൾ തന്നെ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശാരൻ വേലായുധൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റർ. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗണിക്കുക ആണ്. ജൂലൈയിൽ ‘അമ്പിളി’ പ്രദർശനത്തിന് എത്തും എന്നാണ് ലഭിക്കുന്ന വിവരം.