“അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട് സാറേ”; ഗരുഡന്റെ ത്രില്ലിംഗ് ട്രെയിലർ പുറത്ത്…

0

“അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട് സാറേ”; ഗരുഡന്റെ ത്രില്ലിംഗ് ട്രെയിലർ പുറത്ത്…

മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ത്രില്ലർ ചിത്രം “ഗരുഡന്റെ” ട്രെയിലർ പുറത്തിറങ്ങി. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപിയും ബിജു മേനോനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സുരേഷ് ഗോപി ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുമ്പോൾ ബിജു മേനോൻ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് എത്തുന്നത്. തലൈവാസൽ വിജയ്, ജഗദീഷ്, ദിലീഷ് പോത്തൻ, മേജർ രവി, നിശാന്ത് സാഗർ, രഞ്ജിനി, മാളവിക, അഭിരാമി, ദിവ്യ പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

2 മിനിറ്റും 8 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം നിഗൂഢമായ ഒരു കുറ്റകൃത്യം വിവരിക്കുന്നതിലൂടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. വിദ്യാർത്ഥിനി പീഡനക്കേസുമായി ബന്ധപ്പെട്ട ഒരു കേസ് ആണ് ഇതെന്ന സൂചന ആണ് ട്രെയിലറിലെ തുടർന്നുള്ള കട്ട്സ് നല്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ആകണം ബിജു മേനോന്റെ കഥാപാത്രം ജയിലിൽ ആകുന്നതും കുടുംബം അയാളിൽ നിന്ന് അകലുകയും ചെയ്യുന്നത്. അന്വേഷണം നടത്തിയ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന് ഇവിടെ തെറ്റ് പറ്റിയത് ആണോ? അതിനെ നിയമപരമായോ അല്ലാതെയോ നേരിടാൻ ആണോ ബിജു മേനോന്റെ കഥാപാത്രം ഉദേശിക്കുന്നത്? തുടങ്ങി ചോദ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് ഇടുകയാണ് ട്രെയിലർ. നവംബറിൽ ചിത്രം റിലീസ് ചെയ്യും. ട്രെയിലർ: