‘ലിയോ’: ആദ്യ ദിന കേരള കളക്ഷൻ 12 കോടി; ടോപ്പ് 10 ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ…

0

‘ലിയോ’: ആദ്യ ദിന കേരള കളക്ഷൻ 12 കോടി; ടോപ്പ് 10 ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ…

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ദളപതി വിജയ് ചിത്രം ‘ലിയോ’ കേരളത്തിൽ ആദ്യ ദിന കളക്ഷനിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനത്തിൽ 12 കോടി ഗ്രോസ് കളക്ഷൻ ആണ് കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് ആണ് ആദ്യ ദിനത്തിൽ ലിയോ തിരുത്തിയത്. 7.3 കോടി ആയിരുന്നു യഷ് നായകനായ കെജിഎഫ് 2 വിന്റെ ആദ്യ ദിന കേരള കളക്ഷൻ.

മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം മോഹൻലാലിന്റെ ഒടിയൻ (7.25 കോടി), മരക്കാർ (6.67 കോടി) എന്നീ ചിത്രങ്ങൾ ആണ്. അഞ്ചാം സ്ഥാനത്ത് വിജയുടെ ബീസറ്റ് (6.6 കോടി) എന്ന ചിത്രമാണ്. ടോപ്പ് 5 ചിത്രങ്ങളിൽ 4 ചിത്രങ്ങളും മോഹൻലാൽ -വിജയ് ചിത്രങ്ങൾ ആണ്. ഇരുവർക്കും രണ്ട് ചിത്രങ്ങൾ വീതം ആണ് ടോപ്പ് 5ൽ ഉള്ളത്. ലിയോയുടെ വരവോട് കൂടി അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന മോഹനലാലിന്റെ ലൂസിഫർ ആറാം സ്ഥാനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 6.37 കോടി ആണ് ലൂസിഫറിന്റെ ആദ്യ ദിന കേരള ഗ്രോസ് കളക്ഷൻ.

ആദ്യ ദിന കേരള ഗ്രോസ് കളക്ഷനിലെ ടോപ്പ് 10 ചിത്രങ്ങൾ:

1 ലിയോ – ₹12 കോടി
2 കെജിഎഫ് ചാപ്റ്റർ2 – ₹7.30 കോടി
3 ഒടിയൻ – ₹7.25 കോടി
4 മരക്കാർ – ₹6.67 കോടി
5 മൃഗം- ₹6.60 കോടി
6 ലൂസിഫർ – ₹6.37 കോടി
7 സർക്കാർ – ₹6.1 കോടി
8 ഭീഷ്മപർവ്വം – ₹5.9 കോടി
9 ജയിലർ – ₹5.85 കോടി
10 കിംഗ് ഓഫ് കൊത്ത  – ₹5.75Cr