in

“മമ്മൂട്ടി വീണ്ടും തെലുങ്ക് ദേശത്തേക്ക്, ഒപ്പം ജീവയും”; ‘യാത്ര 2’ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്ത്…

‘യാത്ര 2′”മമ്മൂട്ടി വീണ്ടും തെലുങ്ക് ദേശത്തേക്ക്, ഒപ്പം ജീവയും”; ‘യാത്ര 2’ ഫസ്റ്റ് ലുക്കും റിലീസ് തീയതിയും പുറത്ത്…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘യാത്ര 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അനാച്ഛാദനം ചെയ്തു. വി സെല്ലുലോയിഡിന്റെയും ത്രീ ഓട്ടം ലീവ്സിന്റെയും ബാനറിൽ ശിവ മേക്ക നിർമ്മിച്ച് മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ‘യാത്ര 2’ 2019 റിലീസ് ചെയ്ത യാത്ര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മമ്മൂട്ടി നായകനായ ആദ്യ ചിത്രം വൈഎസ് രാജശേഖർ റെഡ്ഡിയുടെ ബയോപിക് ആയിരുന്നു.

‘യാത്ര 2’ ആകട്ടെ വൈഎസ് രാജശേഖർ റെഡ്ഡിയുടെ മകനും നിലവിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയെ പര്യവേക്ഷണം ചെയ്യുന്ന ചിത്രയായാണ് ഒരുക്കുന്നത്. തമിഴ് നടന്ന ജീവ ആണ് ഗൻ മോഹൻ റെഡ്ഡി ആയി എത്തുന്നത്. ഇപ്പോഴിതാ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിലൂടെ ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവർത്തകർ. പോസ്റ്റർ റിലീസ് ചെയ്തതോടെ ആവേശം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. 2024 ഫെബ്രുവരി 8-ന് ആണ് റിലീസ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വശത്ത് ജീവയെയും മറുവശത്ത് മമ്മൂട്ടിയെയും ആണ് കാണാൻ കഴിയുന്നത്. “ഞാൻ ആരാണെന്ന് ലോകത്തിന് ഇതുവരെ അറിയില്ലായിരിക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക. ഞാൻ വൈഎസ് രാജശേഖർ റെഡ്ഡിയുടെ മകനാണ്” എന്ന അഗാധമായ വാക്കുകളാണ് ഈ പോസ്റ്ററിൽ അലങ്കരിച്ചിരിക്കുന്നത്.

‘യാത്ര 2’ ന്റെ പിന്നിലെ സാങ്കേതിക വിഭാഗവും ശ്രദ്ധേയമാണ്. സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്നു, ഛായാഗ്രാഹകനായി ആർ മതി, എഡിറ്ററായി ശ്രാവൺ കടികനേനി, പ്രൊഡക്ഷൻ ഡിസൈനറായി ശെൽവ കുമാർ എന്നിവർ ഉലപ്പെടുന്നത് ആണ് സാങ്കേതിക വിഭാഗം. തെലുങ്ക് സിനിമാ വ്യവസായം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബയോപിക് മമ്മൂട്ടി-ജീവ ടീം ഒന്നിക്കുന്നതിനാൽ മലയാളം തമിഴ് പ്രേക്ഷകരുടെയും ശ്രദ്ധ നേടാൻ കഴിയും എന്നത് തീർച്ച.

“തീ പാറുന്ന ആക്ഷനുകൾ”; ലിയോ ട്രെയിലർ പുറത്ത്…

“അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ട് സാറേ”; ഗരുഡന്റെ ത്രില്ലിംഗ് ട്രെയിലർ പുറത്ത്…