in

എംടിയുടെ തിരക്കഥയിൽ ഫഹദ് നായകൻ; സംവിധാനം മഹേഷ് നാരായണൻ

എംടിയുടെ തിരക്കഥയിൽ ഫഹദ് നായകൻ; സംവിധാനം മഹേഷ് നാരായണൻ

മലയാളത്തിന്റെ യുവതാരങ്ങളിൽ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. മികച്ച ചിത്രങ്ങളുടെ ഭാഗം ആകുന്നതിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ ഈ നടൻ ചർച്ചയാകുന്നുണ്ട്. ഇപ്പോളിതാ ഏതൊരു നടനും ആഗ്രഹിക്കുന്ന ഒരു കാര്യം ഫഹദ് ഫാസിലിന്റെ കരിയറിൽ സംഭവിക്കുക ആണ്.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയിൽ നായകൻ ആകാനുള്ള അവസരം ലഭിച്ചിരിക്കുക ആണ് ഫഹദ് ഫാസിലിന്. ഷെർലക്ക് എന്ന എംടിയുടെ ചെറുകഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ ആണ് ഫഹദ് അഭിനയിക്കുന്നത്. ഈ ചിത്രം മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുന്നത്. ഈ വിവരം പുറത്ത് വിട്ടത് കാന്‍ ചാനല്‍ മീഡിയ ആണ്.

ജോലി തേടി വിദേശത്തുള്ള ചേച്ചിയുടെ വീട്ടിൽ എത്തുകയാണ് ബാലു. ഷെർലക്ക് എന്നത് ഈ വീട്ടിലെ വളർത്തു പൂച്ചയാണ്. ചേച്ചിയും ഭർത്താവും ബിസിനസ് യാത്രകളും ജോലിയും ഒക്കെ ആയി പോകുമ്പോൾ വീട്ടിൽ ബാലുവും ഷെർലക്കും തനിച്ചാകും. ഇങ്ങനെ ഒരു ഘട്ടത്തിൽ തന്റെ ജീവിതത്തിൽ ഷെർലക്ക് ഒരു തടസമാകുന്നു എന്ന ബാലുവിന്റെ തോന്നലിൽ നിന്ന് പ്രശ്നങ്ങൾ തുടങ്ങുന്നു. ഇതാണ് കഥ.

ബാലു എന്ന കഥാപാത്രത്തെ ആണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തു ആണ് ഫഹദിന്റെ ചേച്ചിയുടെ വേഷത്തിൽ എത്തുന്നത്. ഇരുവരും ആദ്യമായി ആണ് ഒരുമിച്ചു അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് ഈ ചിത്രത്തിന്.

നെറ്റ്ഫ്ലിക്‌സിന് വേണ്ടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ചു ഒരുക്കുന്ന അന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമാണ് ഈ ചിത്രം. ജനുവരിൽ കാനഡയിൽ ആണ് ഈ സിനിമയുടെ ചിത്രീകരണം.

ഈ അന്തോളജി ചിത്രത്തിലെ മറ്റ് ചെറു ചിത്രങ്ങളിൽ മോഹൻലാൽ, മമ്മൂട്ടി, ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന അഭിനേതാക്കൾ ആയും പ്രിയദർശൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ സംവിധായകർ ആയും ഭാഗമാകുന്നുണ്ട്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കുറുപ്പിന് തമിഴ്നാട്ടിൽ ചരിത്ര വിജയം; ബോക്സ് ഓഫീസ് റിപ്പോർട്ട്…

സൂപ്പർതാരങ്ങളുടെ തീപ്പൊരി പ്രകടനം; ആർആർആർ ട്രെയിലർ..