സൂപ്പർതാരങ്ങളുടെ തീപ്പൊരി പ്രകടനം; ആർആർആർ ട്രെയിലർ..

ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകർക്ക് ആവേശം നൽകുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ട്രെയിലർ മിനിറ്റുകൾക്ക് അകം തന്നെ റെക്കോർഡ് കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുന്ന കാഴ്ച ആണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്.
ജൂനിയർ എൻടിആറും രാം ചരണും അജയ് ദേവ്ഗൺ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ഈ ചിത്രം ഇന്ത്യയുടെ ഏറ്റവും വലിയ ആക്ഷൻ ഡ്രാമ എന്ന വിശേഷണത്തോടെ ആണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള ആക്ഷൻ സീനുകളും വൈകാരിക രംഗങ്ങളും എല്ലാം മിന്നി മായുന്നുണ്ട്.
എൻടിആറും രാം ചരണും ഒരുമിച്ചുള്ള ആക്ഷൻ സീനുകൾ ആണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകർഷകത എന്ന് നിസംശയം പറയാം. ട്രെയിലർ കാണാം:
ബാഹുബലിയിലെ എന്ന പോലെ രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് ഈ ചിത്രത്തിന്‍റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസിന് എത്തുന്നുണ്ട്. ജനുവരി ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.