in

‘എതർക്കും തുനിന്തവൻ’ അഞ്ച് ഭാഷകളിൽ റിലീസിന്; പ്രചോദനം സൂര്യയുടെ ഒടിടി റിലീസുകളുടെ വൻ സ്വീകാര്യത…

‘എതർക്കും തുനിന്തവൻ’ അഞ്ച് ഭാഷകളിൽ റിലീസിന്; പ്രചോദനം സൂര്യയുടെ ഒടിടി റിലീസുകളുടെ വൻ സ്വീകാര്യത…

തമിഴ് സിനിമയ്ക്ക് വലിയ മാർക്കറ്റ് ഉണ്ടെങ്കിലും തെലുങ്ക് പോലെ പാൻ ഇന്ത്യൻ ചിത്രങ്ങൾ കൂടുതലായി അവിടെ നിർമ്മിക്കപ്പെടുന്നില്ല. തമിഴിന് ഒപ്പം തെലുങ്ക് പതിപ്പ് കൂടി റിലീസിന് തയ്യാർ ആക്കുക ആണ് വലിയ തമിഴ് സിനിമകൾ പോലും ചെയ്യുന്നത്. 2.0 എന്ന തമിഴ് ചിത്രം ആയിരുന്നു പ്രധാനമായും പാൻ ഇന്ത്യ റിലീസായി എത്തിയ അവസാന തമിഴ് ചിത്രം. എന്നാൽ അതിനൊരു മാറ്റം വരിക ആണ്. തമിഴിലും തെലുങ്കിലും മാത്രം ചിത്രങ്ങൾ ഇറങ്ങിയിരുന്ന സൂര്യയുടെ പുതിയ ചിത്രം അഞ്ച് ഭാഷകളിൽ ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എതർക്കും തുനിന്തവൻ എന്ന സൂര്യ ചിത്രം ആണ് തമിഴ് കൂടാതെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസിന് ഒരുങ്ങുന്നത്. ഇറ്റി എന്ന് സംഗ്രഹിച്ച് ആണ് ചിത്രത്തിന് മറ്റ് ഭാഷകളില്‍ ടൈറ്റിൽ നൽകിയിരിക്കുന്നത്. ഫെബ്രുവരി 4ന് ആണ് റിലീസ്.

ഒടിടി റിലീസ് ആയി എത്തിയ സൂര്യ ചിത്രങ്ങൾക്ക് ലഭിച്ച വമ്പൻ സ്വീകാര്യതയിൽ നിന്ന് ലഭിച്ച പ്രചോദനം കൊണ്ട് ആണ് ഇത്തരത്തിൽ പാൻ ഇന്ത്യൻ റിലീസിലേക്ക് ഈ സൂര്യ ചിത്രത്തിനെ എത്തിച്ചത് എന്ന് വിലയിരുത്തുന്നു. ജയ് ഭീം, സൂരറൈ പോട്ര് എന്നീ ചിത്രങ്ങൾ ആയിരുന്നു ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങൾ. വിവിധ ഭാഷകളിൽ റിലീസ് ആയ ഈ ചിത്രങ്ങൾ രണ്ടും പ്രൈം വീഡിയോയിൽ ആയിരുന്നു റിലീസ് ആയത്.

വലിയ സ്വീകാര്യത ലഭിച്ച ചിത്രങ്ങള്‍ പ്രൈം വീഡിയോയ്ക്കും വലിയ നേട്ടം ഉണ്ടാക്കി. ഈ ചിത്രങ്ങളുടെ വലിയ വിജയങ്ങൾ സൂര്യയ്ക്ക് ആകട്ടെ തമിഴും തെലുങ്കും കൂടാതെ മറ്റ് ഭാഷകളിലും വലിയ സ്വീകാര്യത ലഭിക്കാനും ഇടയാക്കി. ഇതിപ്പോൾ പുതിയ സൂര്യ ചിത്രത്തിനെ അഞ്ച് ഭാഷകളിൽ എത്തിക്കാൻ അണിയറപ്രവർത്തകർക്ക് പ്രചോദനവും ആയിരിക്കുന്നു.

സൂര്യയെ നായകനാക്കി പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക മോഹൻ, സൂരി, സത്യരാജ്, ശരണ്യ പൊൻവണ്ണൻ, ഇലവരസു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ക്ചേഴ്സാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

‘ഹൃദയം’ മൂന്നാം ഗാനം: പ്രണയിച്ച് പ്രണയവും കല്യാണിയും…

മരക്കാറിന് മാസ്റ്റർ പ്ലാൻ; തിയേറ്റർ റിലീസ് രണ്ട് ആഴ്ച പിന്നിടുമ്പോൾ ഒടിടി റിലീസ്…