in , ,

‘ഹൃദയം’ മൂന്നാം ഗാനം: പ്രണയിച്ച് പ്രണയവും കല്യാണിയും…

‘ഹൃദയം’ മൂന്നാം ഗാനം: പ്രണയിച്ച് പ്രണയവും കല്യാണിയും…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ഈ ചിത്രത്തിലെ ഒരോ ഗാനവും പ്രേക്ഷക ഹൃദയങ്ങൾ ആണ് കീഴടക്കുന്നത്. പുറത്തിറങ്ങിയ രണ്ട് ഗാനങ്ങൾക്ക് പിറകെ ഇപ്പോളിതാ മൂന്നാം ഗാനവും പുറത്തുവന്നിരിക്കുക ആണ്.

ഉണക്ക മുന്തിരി എന്ന ഗാനം ആണ് ഇപ്പോൾ പുതിയതായി അണിയറപ്രവർത്തകർ റിലീസ് ചെയ്ത ഗാനം. കല്യാണി പ്രിയദർശനും പ്രണവും ആണ് ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സോങ് കാണാം:

ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസൻ തന്നെ എഴുതിയ ഈ ഗാനം ആലപിച്ചത് അദ്ദേഹത്തിന്റെ പത്നി ദിവ്യ ആണ്. ഈ ഒരു ഗാനം മാത്രമാണ് ഈ ചിത്രത്തിബ് വേണ്ടി വിനീത് എഴുതിയത് എന്നൊരു പ്രത്യേകത കൂടി ഈ ഗാനത്തിന് ഉണ്ട്.

ദർശന, അരികെ നിന്ന എന്നീ ഗാനങ്ങൾ ആണ് മുൻപ് റിലീസ് ആയത്. രണ്ട് ഗാനങ്ങൾക്കും ലഭിച്ചത് വലിയ പ്രേക്ഷക പ്രീതി ആയിരുന്നു. ദർശന സോങ് വീഡിയോ ഗാനം ആയും അരികെ നിന്ന ലിറിക്‌സ് സോങ് ആയും ആണ് എത്തിയത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

“ട്രോളുകൾ വന്ന ആ സീൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്”, എം ബി പത്മകുമാർ പറയുന്നു…

‘എതർക്കും തുനിന്തവൻ’ അഞ്ച് ഭാഷകളിൽ റിലീസിന്; പ്രചോദനം സൂര്യയുടെ ഒടിടി റിലീസുകളുടെ വൻ സ്വീകാര്യത…